ഗര്‍ഭിണിയായ ഭാര്യയെ ഡിസ്ചാര്‍ജ് ചെയ്യണമെന്ന് ഭർത്താവിന് നിർബന്ധം: പറ്റില്ലെന്ന് ആശുപത്രി അധികൃതർ; ലേബര്‍റൂം അടിച്ചുതകര്‍ത്ത് യുവാവ്
പരിയാരം: ഗര്‍ഭിണിയായ ഭാര്യയെ ഡിസ്ചാര്‍ജ് ചെയ്യണമെന്നാവശ്യപ്പെട്ടത് ആശുപത്രി അധികൃതർ അംഗീകരിക്കാത്തതില്‍ പ്രകോപിതനായ ഭര്‍ത്താവ് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ ലേബര്‍റൂം അടിച്ചുതകര്‍ത്തു.
ഇയാളെ മെഡിക്കല്‍ കോളജ് പോലീസും ആശുപത്രി സുരക്ഷാ ജീവനക്കാരും ചേര്‍ന്ന് കീഴ്പ്പെടുത്തി. കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പിലെ റാഷിദാണ് (24) ആക്രമണം നടത്തിയത്. ഇന്നലെ രാത്രി 7.30 ഓടെയാണ് സംഭവം. മെഡിക്കല്‍ കോളജ് ലേബര്‍ റൂമില്‍ പ്രസവത്തിനായി പ്രവേശിപ്പിച്ച റാഷിദിന്റെ ഭാര്യയെ അവരുടെ അനുമതിയില്ലാതെ ഡിസ്ചാര്‍ജ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഇയാള്‍ ബഹളം വച്ചത്.
നഴ്സിംഗ് ഓഫീസര്‍ സനിലയെ അശ്ലീലഭാഷയില്‍ ചീത്തവിളിക്കുകയും ലേബര്‍ റൂമിലെ വാതിലുകളും ഫര്‍ണിച്ചറുകളും അടിച്ചുതകര്‍ത്ത് ആശുപത്രിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. മെഡിക്കല്‍ കോളജ് അധികൃതര്‍ വിവരമറിയിച്ചതു പ്രകാരം പരിയാരം പോലീസ് സ്റ്റേഷനില്‍ നിന്നുമെത്തിയ പോലീസുകാരും മെഡിക്കല്‍ കോളജ് സുരക്ഷ വിഭാഗം ജീവനക്കാരും ഏറെ പണിപ്പെട്ടാണ് ഇയാളെ കീഴ്പ്പെടുത്തിയത്.
അക്രമം നടത്തുന്നതിനിടെ പരിക്കേറ്റ ഇയാളെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആശുപത്രിയില്‍ 15,000 രൂപയുടെ നാശനഷ്ടമുണ്ടായി. നഴ്സിംഗ് ഓഫീസര്‍ സനിലയുടെ പരാതിയിലാണ് കേസെടുത്തത് അറസ്റ്റ് ചെയ്തത്.
إرسال تعليق