Join News @ Iritty Whats App Group

ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്ന് മൂ​ന്നു​മാ​സം മു​ന്പ് കാ​ണാ​താ​യ‌ വ​നി​താ ഡോ​ക്ട​റെ കൊ​ച്ചി​യി​ൽ ക‌​ണ്ടെ​ത്തി

ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്ന് മൂ​ന്നു​മാ​സം മു​ന്പ് കാ​ണാ​താ​യ‌ വ​നി​താ ഡോ​ക്ട​റെ കൊ​ച്ചി​യി​ൽ ക‌​ണ്ടെ​ത്തി


കൊ​ച്ചി: മൂ​ന്നു മാ​സം മു​മ്പ് ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്ന് കാ​ണാ​താ​യ വ​നി​താ ഡോ​ക്ട​റെ കൊ​ച്ചി​യി​ല്‍ നി​ന്ന് ക​ണ്ടെ​ത്തി. ത​മി​ഴ്‌​നാ​ട് പോ​ലീ​സ് മാ​സ​ങ്ങ​ളാ​യി അ​ന്വേ​ഷി​ച്ചി​ട്ടും ക​ണ്ടെ​ത്താ​ന്‍ ക​ഴി​യാ​തെ പോ​യ നാ​ഗ​ര്‍​കോ​വി​ല്‍ സ്വ​ദേ​ശി​യാ​യ ഡോ. ​ശ്രീ​വി​ദ്യ(39)​യെ​യാ​ണ് കൊ​ച്ചി സി​റ്റി വ​നി​താ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്‌​ഐ സി​ബി കെ. ​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം മാ​താ​പി​താ​ക്ക​ളെ ഏ​ല്പി​ച്ച​ത്.

ഇ​ക്ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി ഒ​ന്നി​ന് രാ​ത്രി പ​ത്തോ​ടെ വൈ​റ്റി​ല ഹ​ബ്ബി​ല്‍ ഒ​രു യു​വ​തി ഇ​രു​ന്ന് ക​ര​യു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട പ​ട്രോ​ളിം​ഗ് സം​ഘം ക​ണ്‍​ട്രോ​ള്‍ റൂം ​വാ​ഹ​ന​ത്തി​ല്‍ ഇ​വ​രെ വ​നി​താ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. സ്വ​ന്തം പേ​രും താ​മ​സി​ച്ചി​രു​ന്ന പേ​യിം​ഗ് ഗ​സ്റ്റ് സ്ഥാ​പ​ന​ത്തി​ന്‍റെ പേ​രും മാ​ത്ര​മേ ഇ​വ​ര്‍​ക്ക് ഓ​ര്‍​മ​യു​ണ്ടാ​യി​രു​ന്നു​ള്ളൂ.

ഇ​വ​രെ താ​ത്കാ​ലി​ക​മാ​യി താ​മ​സി​പ്പി​ക്കു​ന്ന​തി​നാ​യി വ​നി​താ പോ​ലീ​സ് കാ​ക്ക​നാ​ട്ടെ സ​ഖി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും യു​വ​തി​ക്ക് മാ​ന​സി​ക പ്ര​ശ്‌​ന​മു​ണ്ടെ​ന്ന് പ​റ​ഞ്ഞ് അ​വ​ര്‍ കൈ​യൊ​ഴി​ഞ്ഞു. തു​ട​ര്‍​ന്ന് കാ​ക്ക​നാ​ടെ സ്‌​നേ​ഹി​ത​യി​ല്‍ താ​ത്കാ​ലി​ക അ​ഭ​യം ന​ല്‍​കി. എ​എ​സ്‌​ഐ ശ​ര്‍​മി​ള​യു​ടെ മേ​ല്‍ നോ​ട്ട​ത്തി​ല്‍ സി​പി​ഒ​മാ​രാ​യ അ​മൃ​ത, വീ​ണ എ​ന്നി​വ​ര്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ല്‍ സൗ​ത്ത് ജ​ന​താ റോ​ഡി​ല്‍ വ​നി​താ ഡോ​ക്ട​ര്‍ താ​മ​സി​ച്ചി​രു​ന്ന പേ​യിം​ഗ് ഗ​സ്റ്റ് സ്ഥാ​പ​നം ക​ണ്ടെ​ത്തി.

അ​വി​ടെ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ള്‍ ഡോ​ക്ട​റു​ടെ ബാ​ഗും ഐ​ഫോ​ണും ആ​ധാ​ര്‍ കാ​ര്‍​ഡ് ഉ​ള്‍​പ്പെ​ടെ​യു​ള്ള രേ​ഖ​ക​ളും ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ ഐ ​ഫോ​ണി​ന്‍റെ ലോ​ക്ക് തു​റ​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. തു​ട​ര്‍​ന്ന് കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ കാ​ളി​രാ​ജ് മ​ഹേ​ഷ്‌​കു​മാ​ര്‍ ഫോ​ണ്‍ ലോ​ക്ക് മാ​റ്റു​ന്ന​തി​ന് സൈ​ബ​ര്‍ സെ​ല്ലി​ന് നി​ര്‍​ദേ​ശം ന​ല്‍​കി.

പോ​ലീ​സ് സം​ഘം ഫോ​ണി​ലു​ണ്ടാ​യി​രു​ന്ന ന​മ്പ​റി​ല്‍ ബു​ധ​നാ​ഴ്ച ബ​ന്ധ​പ്പെ​ട്ട​പ്പോ​ള്‍ അ​ത് വ​നി​താ ഡോ​ക്ട​റു​ടെ മു​ന്‍ ഭ​ര്‍​ത്താ​വി​ന്‍റേ​താ​യി​രു​ന്നു. സൈ​ക്യാ​ട്രി​സ്റ്റാ​യ ഇ​ദ്ദേ​ഹ​വും വ​നി​താ ഡോ​ക്ട​റും ഇ​പ്പോ​ള്‍ പി​രി​ഞ്ഞു താ​മ​സി​ക്കു​ക​യാ​ണ്. സൈ​ക്യാ​ട്രി​സ്റ്റ് ന​ല്‍​കി​യ മൊ​ബൈ​ല്‍ ഫോ​ണ്‍ ന​മ്പ​റി​ല്‍ യു​വ​തി​യു​ടെ മാ​താ​പി​താ​ക്ക​ളെ പോ​ലീ​സ് ബ​ന്ധ​പ്പെ​ട്ടു. അ​പ്പോ​ഴാ​ണ് മൂ​ന്നു മാ​സം മു​മ്പ് നാ​ഗ​ര്‍​കോ​വി​ല്‍ പോ​ലീ​സ് ഡോ​ക്ട​റു​ടെ തി​രോ​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മി​സിം​ഗ് കേ​സ് എ​ടു​ത്തി​ട്ടു​ള്ള​താ​ണെ​ന്ന വി​വ​രം ല​ഭി​ച്ച​ത്.

വ​നി​താ ഡോ​ക്ട​ര്‍ കൊ​ച്ചി​യി​ല്‍ ഉ​ണ്ടെ​ന്ന വി​വ​രം ല​ഭി​ച്ചി​നെ തു​ട​ര്‍​ന്ന് ത​മി​ഴ്‌​നാ​ട് പോ​ലീ​സ് സം​ഘം നാ​ലു ദി​വ​സം മു​മ്പ് കൊ​ച്ചി​യി​ലെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും യു​വ​തി​യെ ക​ണ്ടെ​ത്താ​നാ​കാ​തെ മ​ട​ങ്ങു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് വ്യാ​ഴാ​ഴ്ച ത​മി​ഴ്‌​നാ​ട് പോ​ലീ​സി​നൊ​പ്പം വ​നി​താ ഡോ​ക്ട​റു​ടെ മാ​താ​പി​താ​ക്ക​ള്‍ എ​റ​ണാ​കു​ളം വ​നി​താ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി മ​ക​ളു​മാ​യി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി. വ​നി​താ ഡോ​ക്ട​ര്‍​ക്ക് മാ​ന​സി​ക പ്ര​ശ്‌​ന​മു​ള്ള​താ​യി സം​ശ​യി​ക്കു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group