എംവി ഗോവിന്ദൻ മാസ്റ്റര്‍ നയിക്കുന്ന വടക്കൻ മേഖല വികസന മുന്നേറ്റ ജാഥയ്ക്ക് കണ്ണൂർ ജില്ലയിലെ മലയോര മേഖലകളിൽ സ്വീകരണം നൽകി
സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന വടക്കൻ മേഖല വികസന മുന്നേറ്റ ജാഥയ്ക്ക് കണ്ണൂർ ജില്ലയിലെ മലയോര മേഖലയില്‍ സ്വീകരണം നൽകി
സ്വീകരണ കേന്ദ്രങ്ങളില്‍ വൻ ജനാവലിയാണ് ജാഥയെ സ്വീകരിക്കാനായി ഒഴുകിയെത്തിയത്. പഴയങ്ങാടി,തളിപ്പറമ്പ,ശ്രീകണ്ഠപുരം,ഇരിട്ടി എന്നിവിടങ്ങളിലായിരുന്നു ജാഥാ സ്വീകരണം. കണ്ണൂർ ജില്ലയില്‍ പര്യടനം നടത്തുന്ന വികസന മുന്നേറ്റ ജാഥയ്ക്ക് ആവേശകരമായ സ്വീകരണമാണ് എല്ലാ കേന്ദ്രങ്ങളിലും ലഭിക്കുന്നത്.
കല്യാശ്ശേരി മണ്ഡലത്തിലെ പഴയങ്ങാടിയിലായിരുന്നു ആദ്യ സ്വീകരണം. ജാഥാ ലീഡറെ ആനയിച്ചുള്ള ഘോഷയാത്രയിലും തുടർന്ന് സ്വീകരണയോഗത്തിലും വൻജനാവലി അണിനിരന്നു. ദേശീയ പാതയും മലയോര ഹൈവേയും ഗെയില്‍ പൈപ്പ്ലൈനും കുട്ടികള്‍ക്ക് പാഠപുസ്‌തകവും ഒന്നുമില്ലാത്ത പഴയ കേരളത്തെ വീണ്ടെടുക്കുമെന്നാണോ യുഡിഎഫ് പറയുന്നതെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ ചോദിച്ചു. എംവി ഗോവിന്ദൻ മാസ്റ്ററുടെ സ്വന്തം മണ്ഡലമായ തളിപ്പറമ്പില്‍ വികസനമുന്നേറ്റ ജാഥ ജനമുന്നേറ്റമായി മാറി.രക്തസാക്ഷി ധീരജ് രാജേന്ദ്രൻ്റെ പിതാവ് രാജേന്ദ്രൻ ഗോവിന്ദൻ മാസ്റ്ററെ ഹാരാർപ്പണം നടത്തി സ്വീകരിച്ചു.
ഇരിക്കൂർ മണ്ഡലത്തിലെ ശ്രീകണ്oപുരത്ത് ജാഥയെ വരവേല്‍ക്കാൻ മലയോര ജനത ഒന്നാകെ ഒഴുകിയെത്തി. പേരാവൂർ മണ്ഡലത്തിലെ ഇരിട്ടിയിലായിരുന്നു ചൊവ്വാഴ്ചത്തെ ജാഥാസമാപനം.മലയോര കർഷകർ ആവേശോജ്വല വരവേല്‍പ്പാണ് ജാഥയ്ക്ക് നല്‍കിയത്.
Post a Comment