Join News @ Iritty Whats App Group

അനീതിയുടെ കസേരകൾ ഇളകും, ഇനി 'കടക്ക് പുറത്ത്' കാലം! 90 ദിവസം കൂടി, പിണറായി സർക്കാരിനെതിരെ പുതിയ ക്യാംപെയിനുമായി കോൺഗ്രസ്

അനീതിയുടെ കസേരകൾ ഇളകും, ഇനി 'കടക്ക് പുറത്ത്' കാലം! 90 ദിവസം കൂടി, പിണറായി സർക്കാരിനെതിരെ പുതിയ ക്യാംപെയിനുമായി കോൺഗ്രസ്


തിരുവനന്തപുരം: കേരളത്തിലെ ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പിണറായി സർക്കാരിനെതിരെ പുതിയ ക്യാംപെയിനുമായി കോൺഗ്രസ്. ഇനി 'കടക്ക് പുറത്ത് കാലം' എന്ന പേരിൽ സോഷ്യൽ മീഡിയയിലൂടെയാണ് കോൺഗ്രസ് ഈ ക്യാംപെയിൻ ആരംഭിച്ചിരിക്കുന്നത്. അനീതിയുടെ കസേരകൾ ഇളകുമെന്നും ഭരണമാറ്റത്തിന് ഇനി വെറും 90 ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളതെന്നും സൂചിപ്പിക്കുന്ന പോസ്റ്ററുകൾ കോൺഗ്രസ് ഔദ്യോഗിക പേജുകളിലൂടെ പങ്കുവെച്ചു. അനീതിയുടെ കസേരകൾ ഇളകും, ഇനി 'കടക്ക് പുറത്ത്' കാലം എന്ന ക്യാപ്ഷനോടെയാണ് ക്യാംപെയിൻ തുടങ്ങിയിരിക്കുന്നത്. ഇനി 90 ദിനങ്ങൾ കൂടി മാത്രമെന്നും, കടക്ക് പുറത്തെന്നും കോൺഗ്രസ് ക്യാംപെയിനിൽ കുറിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻപത്തെ വിവാദ പരാമർശത്തെ തന്നെ അദ്ദേഹത്തിനെതിരെയുള്ള ആയുധമാക്കിയാണ് പ്രതിപക്ഷം ഈ പ്രചാരണം ആരംഭിച്ചിരിക്കുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group