Join News @ Iritty Whats App Group

രാവിലെ കുറഞ്ഞു, വൈകീട്ട് കൂടി; സ്വർണവില ചാഞ്ചാട്ടം തുടരുന്നു, പവന് 800 രൂപ ഉയർന്നു

രാവിലെ കുറഞ്ഞു, വൈകീട്ട് കൂടി; സ്വർണവില ചാഞ്ചാട്ടം തുടരുന്നു, പവന് 800 രൂപ ഉയർന്നു


തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് വൈകുന്നേരം സ്വർണവില ഉയർന്നു. രാവിലെ വില കുറഞ്ഞിരുന്നു. ഇപ്പോൾ പവന് 800 രൂപ കൂടി. ഇതോടെ സ്വർണവില 1,17,000 കടന്നു. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 1,17,040 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ സ്വർണം വാങ്ങാൻ 1,50,000 ത്തിന് മുകളിൽ നൽകണം.
ഇന്നലെ രാവിലെ സ്വർണവില മാറ്റമില്ലാതെ തുടർന്നെങ്കിലും വൈകുന്നേരം വില ഉയർന്നിരുന്നു. പവന് 640 രൂപ വർദ്ധിച്ചു. എന്നാൽ ഇന്ന് രാവിലെ 200 രൂപ കുറഞ്ഞു. ഡോളറിന്റെ മൂല്യം ശക്തമാകുന്നതും യുഎസ്-ചൈന വ്യാപാര സംഘർഷങ്ങൾ ലഘൂകരിക്കുന്നതിന്റെ സൂചനകളും കാരണം വിപണിയിൽ വ്യാപകമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതിനാൽ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില കുത്തനെ കുറഞ്ഞതോടെ സ്വർണത്തിലുള്ള നിക്ഷേപം വീണ്ടും കൂടിയിട്ടുണ്ട്. ഒരാഴ്ചയ്ക്കകം വില വീണ്ടും ഉയരുമെന്നാണ് വിപണി നിരീക്ഷകരുടെ പ്രവചനം. ഡിസംബർ 23നാണ് സ്വർണം ഒരു ലക്ഷം എന്ന നാഴികക്കല്ല് പിന്നിട്ടത്. ആഗോള സമ്പദ്‍വ്യവസ്ഥയിൽ അനിശ്ചിതത്വം തുടരുന്നത് സ്വർണവിലയിലെ കുതിപ്പിന് അനുകൂലമാകാനാണ് സാധ്യത.
ഇന്നത്തെ വില വിവരങ്ങൾ</p><p>ഒരു ​ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 14630 രൂപ. ഒരു ​ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 12020 രൂപ. ഒരു ​ഗ്രാം 14 കാരറ്റ് സ്വർണത്തിന്റെ വില 9360 രൂപ. ഒരു ​ഗ്രാം 9 കാരറ്റ് സ്വർണത്തിന്റെ വില 6035 രൂപ. ഇന്ന് ഒരു ​ഗ്രാം വെള്ളിയുടെ വില 290 രൂപ

Post a Comment

أحدث أقدم
Join Our Whats App Group