പൂജയ്ക്ക് എടുക്കാത്ത പൂക്കൾ; ക്ഷേത്ര പരിസരത്ത് ജമന്തിച്ചെടികൾക്കിടയിൽ കഞ്ചാവ് കൃഷി ചെയ്ത പൂജാരി അറസ്റ്റിൽ; പിടിച്ചെടുത്തത് 70 ലകഷം രൂപയുടെ കഞ്ചാവ്
ഹൈദരാബാദ്: ജമന്തിച്ചെടികൾക്കിടയിൽ കഞ്ചാവ് ചെടികൾ വളർത്തിയ പൂജാരി അറസ്റ്റിൽ. തെലങ്കാനയിൽ ക്ഷേത്ര പരിസരത്താണ് 685 കഞ്ചാവ് ചെടികൾ പൂജാരിയായ അവുതി നാഗയ്യ (48) നട്ടുപരിപാലിച്ചത്.
തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലാണ് സംഭവം. രഹസ്യവിവരം ലഭിച്ചതിനെതുടർന്ന് അന്വേഷണത്തിനെത്തിയ പോലീസ് പൂജാരിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കഞ്ചാവ് കൃഷിക്കൊപ്പം ആവശ്യക്കാർക്ക് വിൽപ്പനയും നടത്തിയിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ശനിയാഴ്ചയാണ് പൂജാരി പോലീസിന്റെ പിടിയിലായത്.
ജമന്തി കൃഷി മറയാക്കിയാണ് ഇയാൾ കഞ്ചാവു കൃഷി നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഏകദേശം 70 ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവാണ് കണ്ടെത്തിയത്.
റെയ്ഡിൽ 685 കഞ്ചാവ് ചെടികൾ, 17.741 കിലോഗ്രാം കഞ്ചാവ്, കഞ്ചാവ് വിത്തുകൾ, മുപ്പതിനായിരം രൂപ, ഇലക്ട്രോണിക് ത്രാസ്, ഫോൺ തുടങ്ങിയവയാണ് അന്വേഷണത്തിൽ കണ്ടെടുത്തത്.
إرسال تعليق