Join News @ Iritty Whats App Group

പൂ​ജ​യ്ക്ക് എ​ടു​ക്കാ​ത്ത പൂ​ക്ക​ൾ; ക്ഷേ​ത്ര പ​രി​സ​ര​ത്ത് ജ​മ​ന്തി​ച്ചെ​ടി​ക​ൾ​ക്കി​ട​യി​ൽ ക​ഞ്ചാ​വ് കൃ​ഷി ചെ​യ്ത പൂ​ജാ​രി അ​റ​സ്റ്റി​ൽ; പി​ടി​ച്ചെ​ടു​ത്ത​ത് 70 ല​ക​ഷം രൂ​പ​യു​ടെ ക​ഞ്ചാ​വ്


പൂ​ജ​യ്ക്ക് എ​ടു​ക്കാ​ത്ത പൂ​ക്ക​ൾ; ക്ഷേ​ത്ര പ​രി​സ​ര​ത്ത് ജ​മ​ന്തി​ച്ചെ​ടി​ക​ൾ​ക്കി​ട​യി​ൽ ക​ഞ്ചാ​വ് കൃ​ഷി ചെ​യ്ത പൂ​ജാ​രി അ​റ​സ്റ്റി​ൽ; പി​ടി​ച്ചെ​ടു​ത്ത​ത് 70 ല​ക​ഷം രൂ​പ​യു​ടെ ക​ഞ്ചാ​വ്


ഹൈ​ദ​രാ​ബാ​ദ്: ജ​മ​ന്തി​ച്ചെ​ടി​ക​ൾ​ക്കി​ട​യി​ൽ ക​ഞ്ചാ​വ് ചെ​ടി​ക​ൾ വ​ള​ർ​ത്തി​യ പൂ​ജാ​രി അ​റ​സ്റ്റി​ൽ. തെ​ല​ങ്കാ​ന​യി​ൽ ക്ഷേ​ത്ര പ​രി​സ​ര​ത്താ​ണ് 685 ക​ഞ്ചാ​വ് ചെ​ടി​ക​ൾ പൂ​ജാ​രി​യാ​യ അ​വു​തി നാ​ഗ​യ്യ (48) ന​ട്ടു​പ​രി​പാ​ലി​ച്ച​ത്.

തെ​ല​ങ്കാ​ന​യി​ലെ സം​ഗ​റെ​ഡ്ഡി ജി​ല്ല​യി​ലാ​ണ് സം​ഭ​വം. ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെ​തു​ട​ർ​ന്ന് അ​ന്വേ​ഷ​ണ​ത്തി​നെ​ത്തി​യ പോ​ലീ​സ് പൂ​ജാ​രി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

ക​ഞ്ചാ​വ് കൃ​ഷി​ക്കൊ​പ്പം ആ​വ​ശ്യ​ക്കാ​ർ​ക്ക് വി​ൽ​പ്പ​ന​യും ന​ട​ത്തി​യി​രു​ന്ന​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ശ​നി​യാ​ഴ്ച​യാ​ണ് പൂ​ജാ​രി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ജ​മ​ന്തി കൃ​ഷി മ​റ​യാ​ക്കി​യാ​ണ് ഇ​യാ​ൾ ക​ഞ്ചാ​വു കൃ​ഷി ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഏ​ക​ദേ​ശം 70 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന ക​ഞ്ചാ​വാ​ണ് ക​ണ്ടെ​ത്തി​യ​ത്.

റെ​യ്ഡി​ൽ 685 ക​ഞ്ചാ​വ് ചെ​ടി​ക​ൾ, 17.741 കി​ലോ​ഗ്രാം ക​ഞ്ചാ​വ്, ക​ഞ്ചാ​വ് വി​ത്തു​ക​ൾ, മു​പ്പ​തി​നാ​യി​രം രൂ​പ, ഇ​ല​ക്ട്രോ​ണി​ക് ത്രാ​സ്, ഫോ​ൺ തു​ട​ങ്ങി​യ​വ​യാ​ണ് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ടു​ത്ത​ത്.

Post a Comment

Previous Post Next Post
Join Our Whats App Group