Join News @ Iritty Whats App Group

ആമസോണിൽ ഓ‌ർഡർ ചെയ്ത യുവാവ് പാഴ്സൽ തുറന്നപ്പോൾ ഞെട്ടി, 55000 രൂപയുടെ ലാപ്ടോപ്പിന് പകരം കല്ലും തുണിയും! പരാതി പരിശോധിക്കാമെന്ന് കമ്പനി

ആമസോണിൽ ഓ‌ർഡർ ചെയ്ത യുവാവ് പാഴ്സൽ തുറന്നപ്പോൾ ഞെട്ടി, 55000 രൂപയുടെ ലാപ്ടോപ്പിന് പകരം കല്ലും തുണിയും! പരാതി പരിശോധിക്കാമെന്ന് കമ്പനി


കോട്ടയം: ഓൺലൈനിലെ ഓ‌ർഡറുകളിൽ പലപ്പോഴും പാളിച്ചകൾ സംഭവിക്കുന്ന വാർത്തകൾ നിരവധിയാണ്. ഇക്കൂട്ടത്തിൽ ഏറ്റവും പുതിയതാണ് കോട്ടയം സ്വദേശിയായ യുവാവിനുണ്ടായ ദുരനുഭവം. പ്രശസ്ത വെബ്സൈറ്റായ ആമസോണിലെ ഓർഡറിലാണ് കോട്ടയം പൈക സ്വദേശി ഡോൺ ടോമിന് ദുരനുഭവം ഉണ്ടായത്. ഡോൺ ടോം ആമസോണിൽ ഓർഡർ ചെയ്തത് ലാപ്ടോപ്പായിരുന്നു. ദിവസങ്ങൾക്കിപ്പുറം പാഴ്സൽ ലഭിച്ചപ്പോൾ സന്തോഷത്തോടെ തുറന്നുനോക്കിയ ഡോണിനുണ്ടായത് കടുത്ത നിരാശയാണ്. പാഴ്സലിനുള്ളിൽ ലാപ്ടോപ്പിന് പകരം കല്ലും തുണിയുമായിരുന്നു. 55000 രൂപ വിലവരുന്ന ലാപ്ടോപ്പ് ഓഡർ ചെയ്തത് ഫെബ്രുവരി 12 നായിരുന്നു. പാഴ്സലിലെ കല്ലും തുണിയുടെയും ചിത്രമടക്കം ഡോൺ, അമസോൺ അധികൃതർക്ക് പരാതി നൽകി. പരാതി പരിശോധിക്കുമെന്ന് അമസോൺ കമ്പനി അധികൃതർ അറിയിച്ചതായി ഡോൺ വ്യക്തമാക്കി. പൊൻകുന്നം പൊലീസിലും യുവാവ് പരാതി നൽകിയിട്ടുണ്ട്

Post a Comment

Previous Post Next Post
Join Our Whats App Group