Join News @ Iritty Whats App Group

ചെറുപുഴയില്‍ കര്‍ഷകൻ ജീവനൊടുക്കിയ സംഭവം;' വിളയുടെ വിലക്കുറവും കൃഷിനാശം ഉണ്ടായതും പ്രതിസന്ധിയിലാക്കി', ഏലിയാസിന് 40 ലക്ഷത്തോളം രൂപ കടം ഉണ്ടായിരുന്നതായി സഹോദരൻ

ചെറുപുഴയില്‍ കര്‍ഷകൻ ജീവനൊടുക്കിയ സംഭവം;' വിളയുടെ വിലക്കുറവും കൃഷിനാശം ഉണ്ടായതും പ്രതിസന്ധിയിലാക്കി', ഏലിയാസിന് 40 ലക്ഷത്തോളം രൂപ കടം ഉണ്ടായിരുന്നതായി സഹോദരൻ


ണ്ണൂർ: കണ്ണൂർ ചെറുപുഴയില്‍ കീടനാശിനി കഴിച്ച്‌ കർഷകൻ ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

മരിച്ച ചെറുപുഴ ഇടവരമ്പ് സ്വദേശി ഏലിയാസ് അമ്പാട്ടിന് 40 ലക്ഷത്തോളം രൂപ കടം ഉണ്ടായിരുന്നതായി സഹോദരൻ വർക്കി മാധ്യമങ്ങളോട് പ്രതികരിച്ചു. വിളയുടെ വിലക്കുറവും കഴിഞ്ഞവർഷം കൃഷിനാശം ഉണ്ടായതും സഹോദരനെ പ്രതിസന്ധിയിലാക്കിയെന്ന് അദ്ദേഹം പറഞ്ഞു. ഇതാണ് ജീവിതം അവസാനിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് അദ്ദേഹത്തെ നയിച്ചത്. 12 ഏക്കർ പാട്ടത്തിനെടുത്തായിരുന്നു ഏലിയാസ് കൃഷി ചെയ്തിരുന്നത്. കഴിഞ്ഞ 35 വർഷമായി പച്ചക്കറി കൃഷി ചെയ്യുന്ന ആളായിരുന്നു ഏലിയാസ്. 12 ഏക്കറിലായിരുന്നു പാവല്‍, വാഴ, പയർ, പടവലം, വെണ്ട തുടങ്ങിയവ കൃഷി ചെയ്തിരുന്നത്.

കീടനാശിനി കഴിച്ച്‌ ആത്മത്യ ചെയ്യാൻ ശ്രമിച്ച ഏലിയാസിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയായിരുന്നു മരണം. മികച്ച പച്ചക്കറി കൃഷി കർഷകനുള്ള അവാർഡ് ലഭിച്ച ആളായിരുന്നു ഇദ്ദേഹം. ഇദ്ദേഹത്തിന് കടബാധ്യതകള്‍ ഉണ്ടായിരുന്നുവെന്നും 40 ലക്ഷത്തോളം കടം ഉണ്ടായിരുന്നുവെന്നും സഹോദരൻ വ്യക്തമാക്കി.

Post a Comment

أحدث أقدم
Join Our Whats App Group