Join News @ Iritty Whats App Group

അയ്യപ്പ സംഗമത്തിന് ചിലവഴിച്ചത് 3 കോടി മാത്രമെന്ന് പിഎസ് പ്രശാന്ത്,ചെലവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്താന്‍ ശ്രമമെന്ന് മുന്‍ ദേവസ്വം പ്രസിഡന്‍റ്

അയ്യപ്പ സംഗമത്തിന് ചിലവഴിച്ചത് 3 കോടി മാത്രമെന്ന് പിഎസ് പ്രശാന്ത്,ചെലവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്താന്‍ ശ്രമമെന്ന് മുന്‍ ദേവസ്വം പ്രസിഡന്‍റ്


തിരുവനന്തപുരം: അയ്യപ്പ സംഗമത്തിൻ്റെ സംഘാടനച്ചിലവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തുവാൻ ശ്രമിക്കുന്നുവെന്ന് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പിഎസ് പ്രശാന്ത് പറഞ്ഞു.അയ്യപ്പ സംഗമത്തിനായി സംഘടനത്തിനായി ഇത് വരെ ചിലവഴിച്ചത് വെറും മൂന്ന് കോടി മാത്രമാണ്.ഈ മൂന്ന് കോടി രൂപയും പൂർണ്ണമായും സ്പോൻസർഷിപ്പായി കിട്ടിയതാണ്..ഒരു കോടി രൂപ കൂടി സ്പോൻസർഷിപ്പായി വന്നിട്ടുണ്ട്."മതപരമായ സമ്മേളനങ്ങൾ പ്രഭാഷണങ്ങൾ "എന്ന ഹെഡിൽ നിന്ന് 3 കോടി രൂപ സംഘാടനത്തിനായി അഡ്വാൻസായി എടുത്തിരുന്നു. സ്പോൻസർഷിപ്പ് കിട്ടിയ മുറയ്ക്ക് അത് 17 - 10-25 ൽ കൃത്യമായി തിരിച്ചടയ്ക്കുകയും ചെയ്തിരുന്നു. ഇതല്ലാതെ ഒരു രൂപ പോലും ഇത് വരെ ദേവസ്വം ബോർഡിൽ നിന്നും ചിലവഴിച്ചിട്ടില്ല.

ആകെച്ചിലവായ തുകയെ സംബന്ധിച്ച്‌ ദേവസ്വം കമ്മീഷണർ 4-11-2025 ൽ കോടതിയിൽ നൽകിയ ഇടക്കാല റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന തുക 4.5 കോടിയും GST യും എന്നാണ്.എന്നാൽ ഇപ്പോൾ വന്നിരിക്കുന്ന ഈ റിപ്പോർട്ട് എന്തടിസ്ഥാനത്തിൽ നൽകി എന്നത് അന്വേഷിക്കപ്പെടേണ്ടതാണ്.ഇത് ആർക്ക് വേണമെങ്കിലും പരിശോധിക്കാവുന്നതാണെന്നും പിഎസ് പ്രശാന്ത് സമൂഹമാധ്യമത്തില്‍ കുറിച്ചു

Post a Comment

أحدث أقدم
Join Our Whats App Group