നാദാപുരത്ത് സംസ്ഥാന പാതയിൽ വണ്ടി പോലും കടത്തി വിടാതെ ! റോഡിൽ പടക്കമിട്ട് തീ കൊളുത്തി വിവാഹസംഘത്തിന്റെ ആഘോഷം, 3 പേർക്കെതിരെ കേസ്
കോഴിക്കോട് : കോഴിക്കോട് നാദാപുരത്ത് സംസ്ഥാന പാതയിൽ ഗതാഗതം തടസപ്പെടുത്തി പടക്കം പൊട്ടിച്ച് വിവാഹ സംഘത്തിന്റെ ആഘോഷം. നാദാപുരം-തലശ്ശേരി സംസ്ഥാന പാതയിൽ പേരോട് ടൗണിലാണ് പടക്കങ്ങൾ റോഡിലിട്ട് തീ കൊളുത്തിയത്. കോറോത്ത് മൊയ്തു എന്നയാളുടെ മകൻ്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ സംഘമാണ് അപകടകരമായ രീതിയിൽ ആഘോഷം നടത്തിയതെന്നാണ് പൊലീസ് വിശദീകരണം. സംഭവത്തിൽ കണ്ടാലറിയാവുന്ന 3 പേർക്കെതിരെ നാദാപുരം പൊലീസ് കേസ് എടുത്തു.
إرسال تعليق