Join News @ Iritty Whats App Group

'ബീഫിനൊപ്പം പൊറോട്ട വിളമ്പിയാൽ നിർബന്ധിക്കേണ്ടി വരില്ല': കേരള സ്റ്റോറി 2നെ പരിഹസിച്ച് വിജി വെങ്കടേഷ്

'ബീഫിനൊപ്പം പൊറോട്ട വിളമ്പിയാൽ നിർബന്ധിക്കേണ്ടി വരില്ല': കേരള സ്റ്റോറി 2നെ പരിഹസിച്ച് വിജി വെങ്കടേഷ്


കേരള സ്റ്റോറി 2വിന്റെ ഉള്ളടക്കത്തെയും വർഗീയവും വിദ്വേഷവും നിറഞ്ഞ സംഭാഷണത്തിനും എതിരെ വലിയ തോതിൽ വിമർശനങ്ങൾ ഉയരുകയാണ്. കലാ-രാഷ്ട്രീയ മേഖലയിൽ നിന്നുള്ള ഒട്ടനവധി പേരാണ് സിനിമയ്ക്കെതിരെ രം​ഗത്തെത്തുന്നത്. ഇപ്പോഴിതാ ബീഫിനൊപ്പം പൊറോട്ട വിളമ്പിയാൽ ആരെയും നിർബന്ധിച്ച് കഴിപ്പിക്കേണ്ടി വരില്ലെന്ന് പരിഹസിക്കുകയാണ് നടി വിജി വെങ്കടേഷ്.

"കേരള സ്റ്റേറി 2ന്റെ റീലുകൾ കണ്ട് ഞാൻ പല ആവർത്തി കണ്ട് ചിരിച്ച് മറിഞ്ഞിട്ടുണ്ട്. അവയിൽ നിന്ന് പഠിച്ച ഒരു ലളിതമായ പാഠമുണ്ട്. ബീഫിനൊപ്പം പൊറോട്ട വിളമ്പിയാൽ ആരെയും നിർബന്ധിച്ച് തീറ്റിക്കേണ്ടി വരില്ല !!", എന്നാണ് വിജി വെങ്കടേഷ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. പിന്നാലെ പിന്തുണ കമന്റുകളുമായി നിരവധി പേരാണ് രം​ഗത്ത് എത്തിയത്.

ഏതാനും ദിവസങ്ങൾക്ക് മുൻപായിരുന്നു കേരള സ്റ്റോറി 2ന്റെ ട്രെയിലർ റിലീസ് ചെയ്തത്. വിദ്വേഷ പരാമർശങ്ങൾ ഉൾക്കൊള്ളിച്ച് കൊണ്ടുള്ള ട്രെയിലറിന് വ്യാപക വിമർശനമാണ് ഉയരുന്നത്. പ്രത്യേകിച്ച് കേരളത്തിൽ നിന്നും. ഒരു യുവതി ബീഫ് കഴിക്കാൻ വിസമ്മതിക്കുന്നതും എന്നാൽ ബലം പ്രയോ​ഗിച്ച് കഴിപ്പിക്കുന്നതുമെല്ലാമാണ് വിമർശനങ്ങൾക്ക് കാരണമായി മാറിയത്. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ സിനിമയ്ക്ക് എതിരെ രം​ഗത്തെത്തിയിട്ടുണ്ട്. നേരത്തെ റിലീസ് ചെയ്ത് കേരള സ്റ്റോറി 2 ടീസറിനും വ്യാപകമായി ട്രോളുകളും വിമർശനങ്ങളും ഉയർന്നിരുന്നു. ഫെബ്രുവരി 27ന് ചിത്രം തിയറ്ററുകളിൽ എത്തും.

ദേശീയ അവാർഡ് നേടിയ കാമാഖ്യ നാരായണ സിങ് ആണ് കേരള സ്റ്റോറി 2 സംവിധാനം ചെയ്യുന്നത്. വിപുൽ ഷാ നിർമിക്കുന്ന ചിത്രത്തിൽ ആഷിൻ എ. ഷായാണ് സഹനിർമാതാവ്. സുദീപ്തോ സെൻ ആയിരുന്നു കേരള സ്റ്റോറി സംവിധാനം ചെയ്തത്. വലിയ രീതിയിൽ വിമർശനങ്ങൾ നേരിട്ട ചിത്രം കേരളത്തെ മോശമായി ചിത്രീകരിക്കാനുള്ള പ്രൊപ്പഗണ്ട പടമാണെന്ന വിമർശനങ്ങൾ ഉയർന്നിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group