Join News @ Iritty Whats App Group

കോടതിയലക്ഷ്യം: നടപടിയിൽ ഭയന്ന് നിർമാതാക്കൾ; ‘കേരള സ്റ്റോറി 2’ന്റെ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പണം റീഫണ്ട് ചെയ്തു

കോടതിയലക്ഷ്യം: നടപടിയിൽ ഭയന്ന് നിർമാതാക്കൾ; ‘കേരള സ്റ്റോറി 2’ന്റെ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പണം റീഫണ്ട് ചെയ്തു


‘ദി കേരള സ്റ്റോറി 2’ന് ടിക്കറ്റ് ബുക്ക് ചെയ്തവരുടെ പണം റീഫണ്ട് ചെയ്ത് സിനിമയുടെ നിർമാതാക്കൾ. ബുക്ക് മൈഷോയിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്കാണ് പണം തിരികെ നൽകിയത്. ടിക്ക റ്റ് ബുക്ക് ചെയ്തവർക്ക് റീഫണ്ട് ചെയ്ത പശ്ചാത്തലത്തിൽ കോടതിയലക്ഷ്യ ഹർജി നൽകില്ല.

സിനിമയുടെ റിലീസ് തടഞ്ഞുള്ള ഹൈക്കോടതിയുടെ സ്റ്റേ നിലനിൽക്കെയാണ് കേരള സ്റ്റോറി 2ൻ്റെ ബുക്കിങ് അണിയറ പ്രവർത്തകർ ആരംഭിച്ചത്. ഇതിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് ഹർജിക്കാർ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പണം റീഫണ്ട് ചെയ്തത്.

Post a Comment

Previous Post Next Post
Join Our Whats App Group