മട്ടന്നൂരിലെ ക്ലോക്ക് ടവര്‍ ഉദ്‌ഘാടനം ഈ മാസം
മട്ടന്നൂരില്‍ നഗരസൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന വിവിധ നിര്‍മാണപ്രവൃത്തികള്‍ പുരോഗമിക്കുന്നു.
മട്ടന്നൂര്‍ ജങ്‌ഷനില്‍ നിര്‍മ്മിച്ച ക്ലോക്ക് ടവറിന്റെ ഉദ്‌ഘാടനം ഈ മാസം നടക്കും. വിമാനത്താവള നഗരമെന്ന നിലയില്‍ മട്ടന്നൂരിനെ ആധുനികവല്‍ക്കരിക്കുന്നതിനാണ് പദ്ധതി തയ്ായറാക്കിയത്. നഗരത്തിന്റെ മുഖം മാറ്റുന്ന തരത്തില്‍ ക്ലോക്ക് ടവറും ഓപ്പണ്‍ ഓഡിറ്റോറിയവും ഉള്‍പ്പടെയുള്ള പദ്ധതികളുടെ നിര്‍മാണമാണ് ഇപ്പോള്‍ പുര്‍ത്തീകരിക്കുന്നത്. ഇതില്‍പ്പെട്ട ഹരിത ഇടനാഴിയുടെ നിര്‍മ്മാണം ഇതിനകം പൂര്‍ത്തീകരിച്ചിട്ടുണ്ട്.
കെ.കെ.ശൈലജ എം.എല്‍.എയുടെ വികസനഫണ്ടില്‍ നിന്ന് 15 ലക്ഷം ചെലവഴിച്ച് മട്ടന്നൂര്‍ ജംഗ്‌ഷനിലാണ് ക്ലോക്ക് ടവര്‍ സ്‌ഥാപിപ്പിക്കുന്നത്. ഇതിന്റെ അവസാന ഘട്ട പ്രവൃത്തി അടുത്തുതന്നെ പൂര്‍ത്തീകരിക്കും. ക്ലോക്ക് ടവറിനൊപ്പം ദിശാസൂചക ബോര്‍ഡുകള്‍, വഴിവിളക്കുകള്‍ എന്നിവയും സ്‌ഥാപിക്കും.മട്ടന്നൂര്‍ പോലീസ് സ്‌റ്റേഷന് സമീപമുള്ള ബൈപ്പാസ് റോഡാണ് ഹരിത ഇടനാഴിയായി വികസിപ്പിക്കുന്നത്. 25 ലക്ഷം ചെലവഴിച്ചാണ് പ്രവൃത്തി നടത്തിയത്. ഇതുവഴി ബൈപ്പാസ് റോഡ് നിര്‍മിക്കാന്‍ നഗരസഭയുടെ നേതൃത്വത്തില്‍ വര്‍ഷങ്ങളായി ശ്രമം നടത്തിവരികയായിരുന്നു. ഇരുവശങ്ങളിലും പൂന്തോട്ടവും അലങ്കാരങ്ങളുമുള്ള പാതയാക്കി നവീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.
സാമ്രാജ്യത്വവിരുദ്ധ സമര സ്‌മാരകമെന്ന നിലയിലാണ് മട്ടന്നൂരില്‍ ഓപ്പണ്‍ ഓഡിറ്റോറിയം നിര്‍മിക്കുന്നത്. ബസ് സ്‌റ്റാന്‍ഡില്‍ ടാക്‌സി വാഹനങ്ങള്‍ നിര്‍ത്തിയിടുന്ന സ്‌ഥലത്തായാണ് സ്‌റ്റേജ് ഉള്‍പ്പടെയുള്ള ഓപ്പണ്‍ ഓഡിറ്റോറിയം നിര്‍മിക്കുക. 20 ലക്ഷം ചെലവഴിച്ചാണ് പൊതുപരിപാടികള്‍ നടത്താനായി ഓപ്പണ്‍ ഓഡിറ്റോറിയം നിര്‍മിക്കുന്നത്. സ്‌റ്റേജ് നിര്‍മ്മാണത്തിന്റെ 90ശതമാനത്തോളം പ്രവര്‍ത്തികള്‍ ഇതിനകം പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഇതിനു പുറമെ കണ്ണൂര്‍ റോഡിന്റെ ഇരുവശവും ഡ്രെയിനേജുകള്‍ നിര്‍മ്മിക്കുന്നതിനും കവറിംഗ് സ്ലാബ് ഉള്‍പ്പെടെ ഫുട്‌പാത്ത് നിര്‍മ്മിക്കാനും 80 ലക്ഷം അനുവദിച്ചത് ഇതില്‍ 60 ലക്ഷം സിവില്‍ വര്‍ക്കിനും 20 ലക്ഷം ഇലക്ര്‌ടിക്കല്‍ വര്‍ക്കിനുമായി നീക്കിവെക്കുകയുണ്ടായി. മനോഹരമായ ഹാന്‍ഡ് റെയിലുകളും അലങ്കാര ദീപങ്ങളും പദ്ധതിയുടെ ഭാഗമായി ഈ റോഡിന്റെ ഇരുവശത്തും സ്‌ഥാപിച്ചിട്ടുണ്ട്. കണ്ണൂര്‍ ഭാഗത്തുനിന്നും മട്ടന്നൂരിന്റെ കവാടമായ വായന്തോട് മുതല്‍ നേരത്തെ പൊതുമരാമത്ത് വകുപ്പ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ നടന്നത്. നവീകരിച്ച കണ്ണൂര്‍ റോഡിന്റെയും അലങ്കാര ദീപങ്ങളുടെയും ഉദ്‌ഘാടനം കഴിഞ്ഞ ദിവസം നടത്തിയിരുന്നു.
إرسال تعليق