നീര്‍വേലിയില്‍ നാടൻ ബോംബുകള്‍ കണ്ടെത്തി
നീർവേലിയില്‍ നിന്ന് നാടൻ ബോംബുകള്‍ കണ്ടെത്തി. ആളൊഴിഞ്ഞ ഒരു പറമ്പിലാണ് മൂന്ന് നാടൻ ബോംബുകള്‍ കണ്ടെത്തിയത്.
വിവരം ലഭിച്ചതിനെ തുടർന്ന് കൂത്തുപറമ്ബ് പൊലീസ് സ്ഥലത്തെത്തി ബോംബ് സ്‌ക്വാഡിന്റെ സഹായത്തോടെ ബോംബുകള്‍ നിർവീര്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു.ഇന്ന് രാവിലെയായിരുന്നു ബോംബുകള്‍ കണ്ടെത്തിയത്. മൂന്ന് പ്ലാസ്റ്റിക് പാത്രങ്ങളിലായാണ് നാടൻ ബോംബുകള്‍ കണ്ടെത്തിയത്. ബോംബ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ ഇവ നാടൻ ബോംബുകളാണെന്ന് സ്ഥിരീകരിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ബോംബുകള്‍ ഇവിടെ എത്തിയത് എങ്ങനെയെന്നതും ഇതിന് പിന്നിലെ ഉദ്ദേശ്യവും സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തിന്റെ രാഷ്ട്രീയ പശ്ചാത്തലവും ഉള്‍പ്പെടെ വിവിധ സാധ്യതകള്‍ പരിശോധിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.
إرسال تعليق