Join News @ Iritty Whats App Group

വികസനത്തിനും ക്ഷേമത്തിനും മുൻഗണന, കടമെടുപ്പ് നിരക്കിൽ കാര്യമായ കുറവുണ്ടായി; ക്ഷേമ ബജറ്റെന്ന സൂചന നൽകി ധനമന്ത്രി

വികസനത്തിനും ക്ഷേമത്തിനും മുൻഗണന, കടമെടുപ്പ് നിരക്കിൽ കാര്യമായ കുറവുണ്ടായി; ക്ഷേമ ബജറ്റെന്ന സൂചന നൽകി ധനമന്ത്രി


തിരുവനന്തപുരം: ഇത്തവണ ക്ഷേമ ബജറ്റെന്ന സൂചന നൽകി ധനമന്ത്രി കെഎൻ ബാലഗോപാൽ. വികസനത്തിനും ക്ഷേമത്തിനുമാണ് മുൻഗണനയെന്ന് മന്ത്രി  പറഞ്ഞു. അഞ്ച് വർഷത്തിനിടെ ഉണ്ടായത് ആശാവഹമായ മാറ്റമാണെന്നും കടമെടുപ്പ് നിരക്കിൽ കാര്യമായ കുറവുണ്ടായെന്നും മന്ത്രി പറഞ്ഞു. സർക്കാർ ജീവനക്കാരോട് ബജറ്റ് നീതികേട് കാണിക്കില്ല. ആനുകൂല്യങ്ങൾ നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധമെന്നും ധനമന്ത്രി പ്രതികരിച്ചു. രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റാണ് ധനമന്ത്രി അവതരിപ്പിക്കുന്നത്. ബജറ്റിനു മുന്നോടിയായി സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ കുറിച്ചുള്ള സാമ്പത്തിക അവലോകന റിപ്പോർട്ട് ഇന്ന് മേശപ്പുറത്തു വെക്കും.

Post a Comment

Previous Post Next Post
Join Our Whats App Group