യുവാക്കള്‍ക്കിടയില്‍ എയ്ഡ്സ് വര്‍ധിക്കുന്നു, മസാജ് സെന്ററുകള്‍ക്ക് ഇനി നിയന്ത്രണം: കൊച്ചി മേയര്‍
കൊച്ചി: കേരളത്തിലെ യുവാക്കള്‍ക്കിടയില്‍ എയ്ഡ്സ് രോഗം വര്‍ധിക്കുന്നുവെന്ന് കൊച്ചി മേയര്‍ വി.കെ. മിനിമോള്‍. അഞ്ചാറു വര്‍ഷമായിട്ട് കേരളത്തില്‍ എയ്ഡ്സ് രോഗികളുടെ എണ്ണം കൂടി കൊണ്ടിരിക്കുകയാണ്.
18നും 20നും വയസിന് ഇടയിലുള്ള കുട്ടികളുടെ ഇടയിലാണ് രോഗം വര്‍ധിക്കുന്നത് എന്ന് മേയര്‍ ദീപികയുടെ കൊച്ചി ഓഫീസില്‍ ലേഖകരുമായി നടത്തിയ സംഭാഷണത്തില്‍ പറഞ്ഞു.
അതിഭീകരമായൊരു കണക്ക് കൈയ്യില്‍ കിട്ടിയിട്ടുണ്ട്. യുവാക്കള്‍ക്കിടയില്‍ എയ്ഡ്സ് രോഗം വര്‍ദ്ധിച്ചിരിക്കുകയാണ്. അത് നമ്മള് കാണാതെ പോയിട്ട് കാര്യമില്ല. അത്തരം കാര്യങ്ങളില്‍ നമ്മള് മാറി ചിന്തിക്കേണ്ട സമയമാണ്. ആണും പെണ്ണും ഒന്നിച്ച് ഇരിക്കുന്നതിലോ ഒന്നിലും നമ്മള് ആരും ഇടപെടുന്നില്ല.
പക്ഷെ അതില്‍ ഇപ്പുറത്ത് വേറെ ഒരു സൈഡ് കൂടിയുണ്ട് എന്നത് നമ്മള് അവരെ ബോധ്യപ്പെടുത്തണം. സംഭവിച്ചിട്ട് പോയാല്‍ പിന്നെ പറഞ്ഞിട്ട് കാര്യമില്ല. കഴിഞ്ഞ അഞ്ചാറു വര്‍ഷമായിട്ട് കേരളത്തില്‍ എയ്ഡ്സ് കൂടിയവരുടെ എണ്ണം കൂടുതലാണ്. അത് നമ്മള് കാണാതെ പോയിട്ട് കാര്യമില്ല. 18നും 20നും വയസിന് ഇടയിലുള്ള കുട്ടികളുടെ ഇടയില്‍ ഇത് കൂടിക്കൊണ്ടിരിക്കുകയാണ്. കൊച്ചിയില്‍ വര്‍ധിച്ചു വരുന്ന സ്പാ സെന്ററുകളെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മേയര്‍.
കൊച്ചിയിലെ മസാജ് സെന്ററുകളുടെ പ്രവര്‍ത്തനങ്ങളൊക്കെ നമുക്ക് ഒരു ദിവസം കൊണ്ട് തന്നെ അടച്ചു പൂട്ടാന്‍ പറ്റുന്ന കാര്യങ്ങളല്ല. ഇനി മസാജ് സെന്ററുകള്‍ക്ക് ലൈസന്‍സ് നല്കുന്ന കാര്യത്തില്‍ കൃത്യമായ നിയന്ത്രണം ഉണ്ടാകും - എന്ന് മേയര്‍ പറഞ്ഞു.
Post a Comment