‘സർക്കാരിനിപ്പോൾ ഇ ശ്രീധരനെ പിടിക്കുന്നില്ല, നല്ല പദ്ധതിയാണെങ്കിൽ ഞങ്ങൾ പിന്തുണക്കും’; വി ഡി സതീശൻ
സർക്കാരിനിപ്പോൾ ഇ ശ്രീധരനെ പിടിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നല്ല പദ്ധതിയാണെങ്കിൽ പിന്തുണക്കുമെന്നും പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാക്കുമെങ്കിൽ എതിർക്കുമെന്നും വി ഡി സതീശൻ പറഞ്ഞു. ഇ ശ്രീധരൻ അതിവേഗപാത നിർദ്ദേശം മുഖ്യമന്ത്രി അംഗീകരിച്ചിരുന്നല്ലോ എന്നും വി ഡി സതീശൻ ചോദിച്ചു.
പദ്ധതി സാധാരണക്കാരെ ബാധിക്കുമെങ്കിൽ അനുവദിക്കില്ല. പദ്ധതി ഞാൻ അംഗീകരിച്ചാൽ മാത്രമേ പ്രശ്‌നമുള്ളോ എന്നും വി ഡി സതീശൻ ചോദിച്ചു. സ്പ്രിന്‍ക്ലര്‍ കേസിൽ കക്ഷിയല്ല. പദ്ധതിയുമായി മുന്നോട്ട് പോയില്ല. പ്രതിപക്ഷ പ്രതിഷേധത്തെത്തുടർന്നാണോ പദ്ധതി ഉപേക്ഷിച്ചത്. കെ ഫോൺ കോടികൾ നഷ്‌ടമുണ്ടാക്കിയ പദ്ധതി. കെ ഫോൺ ആർക്കും വേണ്ട. ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികൾക്ക് ജാമ്യം കിട്ടാൻ SIT ഇടവരുത്തരുത്.
വി ശിവൻകുട്ടിയുമായി സംവാദമില്ലെന്നും നേമത്ത് മത്സരിക്കുന്ന വിഷയത്തിൽ പ്രതികരിക്കുന്നില്ലെന്നും വി ഡി സതീശൻ പറഞ്ഞു. ഇതൊന്നും ശിവൻകുട്ടിയുടെ ബുദ്ധിയല്ല. എകെജി സെൻ്ററിലെ ചിലരുടെ വളഞ്ഞ ബുദ്ധിയാണെന്നും വി ഡി സതീശൻ വ്യക്തമാക്കി.സി ജെ റോയിയുടെ ആത്മഹത്യയിൽ ദുരൂഹത. മരണം പ്രത്യേക ഏജൻസി അന്വേഷിക്കണം. റോയിയെപ്പോലൊരാൾ ആദായക നികുതി റെയ്‌ഡുകൊണ്ട് ആത്മഹത്യ ചെയ്യില്ലെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.
Post a Comment