Join News @ Iritty Whats App Group

പിണറായിയില്‍ യൂത്ത് കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകരുടെ വീടിന് നേരെ ആക്രമണം

പിണറായിയില്‍ യൂത്ത് കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകരുടെ വീടിന് നേരെ ആക്രമണം


 പിണറായി: പിണറായി എരുവട്ടിയില്‍ യൂത്ത് കോണ്‍ഗ്രസ്‌ പ്രവർത്തകന്റെയും ബിജെപി പ്രവർത്തകരുടെയും വീടുകള്‍ക്ക് നേരെ ആക്രമണം.


ഇന്ന് പുലർച്ചെ രണ്ട് മണിയോടെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകൻ പ്രനൂപിന്റെ വീടിനു നേരെയാണ് ആക്രമണം നടന്നത്. വീടിന്റെ ജനല്‍ ചില്ലുകളും ഗൃഹോപകരണങ്ങളും അക്രമികള്‍ എറിഞ്ഞു തകർത്തു.

സമീപത്തെ ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നതിനാല്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് തുടങ്ങിയ തർക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം.

രണ്ട് ബിജെപി പ്രവർത്തകരുടെ വീടിന് നേരെയും ആക്രമണമുണ്ടായെന്ന് പരാതിയുണ്ട്. ആദിത്യൻ, വൈശാഖ് എന്നിവരുടെ വീടുകളാണ് ആക്രമിച്ചത്. ഇവർക്കു ക്ഷേത്ര പരിസരത്ത് വച്ച്‌ മർദ്ദനം ഏറ്റെന്നും പരാതിയുണ്ട്.

സംഘർഷം വ്യാപിച്ചതോടെ അക്രമസ്ഥലത്തു കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എരുവെട്ടി, പാനുണ്ട മേഖലകളില്‍ സംഘർഷമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയാണ് ക്ഷേത്ര പരിസരത്ത് ഉണ്ടായതെന്നാണ് കരുതുന്നത്.

അക്രമത്തിന് പിന്നില്‍ സിപിഎം പ്രവർത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. തദ്ദേശ തിരഞ്ഞെടുപ്പ് വേളയില്‍ പ്രനൂപിന് ഭീഷണി ഉണ്ടായിരുന്നുവെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group