Join News @ Iritty Whats App Group

ഡിജിറ്റല്‍ അറസ്റ്റ് നാടകം പൊളിച്ച് കണ്ണൂര്‍ സിറ്റി സൈര്‍ പോലീസ്

ഡിജിറ്റല്‍ അറസ്റ്റ് നാടകം പൊളിച്ച് കണ്ണൂര്‍ സിറ്റി സൈര്‍ പോലീസ്





കണ്ണൂര്‍: ഡാറ്റാ പ്രൊട്ടക്ഷന്‍ ബോര്‍ഡ് ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥന്‍ എന്ന വ്യാജേന റിട്ടയേര്‍ഡ് ബാങ്ക് മാനേജറെ ഡിജിറ്റല്‍ അറസ്റ്റ് ചെയ്ത് പണം തട്ടാനുള്ള നീക്കം തോട്ടട സ്വദേശിയായ റിട്ടയേര്‍ഡ് ബാങ്ക് മാനേജര്‍ പ്രമോദ് മഠത്തിലിന്റെ ജാഗ്രതയിലും കണ്ണൂര്‍ സിറ്റി സൈര്‍ പോലീസ് സമയോചിതമായ ഇടപെടലിലൂടെ പൊളിച്ചു.


കഴിഞ്ഞ 11നാണ് തട്ടിപ്പിന് തുടക്കമിട്ട ഫോണ്‍കോള്‍ പ്രമോദ് മഠത്തിലിന് ലഭിക്കുന്നത്. മുംബൈയിലെ കാനറ ബാങ്കില്‍ പ്രമോദിന്റെ പേരില്‍ ഒരു അക്കൗണ്ടും സിം കാര്‍ഡും എടുത്തിട്ടുണ്ടെന്നും പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തകനെ എന്‍.ഐ.എ അറസ്റ്റ് ചെയ്തപ്പോള്‍ പിടിച്ചെടുത്ത രേഖകളില്‍ പ്രമോദിന്റെ പേരിലുള്ള ക്രെഡിറ്റ് കാര്‍ഡും ഉള്‍പ്പെട്ടിട്ടുണ്ടെന്നുമായിരുന്നു തട്ടിപ്പുകാര്‍ വിശ്വസിപ്പിച്ചത്. ഇതിന്റെ തെളിവായി എഫ്‌ഐആര്‍ കോപ്പി, ആധാര്‍ വിവരങ്ങള്‍, സിം കാര്‍ഡ് വിവരങ്ങള്‍ എന്നിവയും അയച്ചു നല്‍കി ഭീഷണിപ്പെടുത്തി. എന്നാല്‍ കാര്യങ്ങള്‍ മനസ്സിലാക്കിയ പ്രമോദും ഭാര്യയും ഉടന്‍ തന്നെ കണ്ണൂര്‍ സിറ്റിസൈര്‍ പോലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് ഇന്നലെ രാവിലെ 11:30ന് തട്ടിപ്പുകാര്‍ വീഡിയോകോളില്‍ വരാന്‍ ആവശ്യപ്പെട്ടതനുസരിച്ച് സൈബര്‍ പോലീസ് സംഘം പ്രമോദിന്റെ വീട്ടിലെത്തി.

സൈര്‍ പോലീസ് സ്റ്റേഷന്‍ എസ്‌ഐ എസ്.വി.മിഥുനിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ വി.പ്രകാശന്‍, എം. ഷമിത്ത്, സിപിഒമാരായ പി.കെ.ദിജിന്‍, സുജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് വീട്ടിലെത്തിയത്

നിലവില്‍ നടക്കുന്ന ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകളെക്കുറിച്ച് പോലീസ് വീട്ടുകാരെ ബോധ്യപ്പെടുത്തി. തുടര്‍ന്ന് പോലീസിന്റെ നിര്‍ദ്ദേശപ്രകാരം പ്രമോദ് സംശയമില്ലാത്ത രീതിയില്‍ തട്ടിപ്പുകാരുടെ വീഡിയോ കോള്‍ അറ്റന്‍ഡ് ചെയ്തു. ഉദ്യോഗസ്ഥനെ നേരിട്ട് കാണണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ യൂണിഫോം ധരിച്ച മലയാളിയായ വ്യാജ എന്‍ഐഎ ഉദ്യോഗസ്ഥന്‍ സ്‌ക്രീനിലെത്തി. പത്ത് മിനിറ്റോളം ഇയാള്‍ പ്രമോദുമായി സംസാരിച്ചു.

സ്ഥാപനങ്ങളുടെ പേരില്‍ സിം കാര്‍ഡ് എടുക്കുമ്പോള്‍ ബയോമെട്രിക് ആവശ്യമില്ലെന്നും ആധാര്‍ മാത്രം മതിയെന്നും പറഞ്ഞാണ് ഇവര്‍ വ്യാജ സിം കാര്‍ഡ് കഥ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചത്


സംഭാഷണത്തിനിടെ തട്ടിപ്പുകാര്‍ക്ക് യാതൊരു സംശയവും നല്‍കാതെ, കൃത്യസമയത്ത് സൈബര്‍ പോലീസ് ഉദ്യോഗസ്ഥര്‍ കോള്‍ ഏറ്റെടുക്കുകയും തട്ടിപ്പ് സംഘത്തിന്റെ നീക്കം പരാജയപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് സൈര്‍ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. തട്ടിപ്പാണോയെന്ന സംശയമുണ്ടായ ഉടനെ വിവരം സൈര്‍ പോലീസിനെ അറിയിച്ച പ്രമോദിനെയും ഭാര്യയെയും പോലീസ് അഭിനന്ദിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group