Join News @ Iritty Whats App Group

‘അ​തി​ജീ​വി​ത​നൊ​പ്പം’; കു​ടും​ബ ബ​ന്ധ​ങ്ങ​ൾ​ക്ക് മൂ​ല്യം ക​ൽ​പ്പി​ക്കാ​ത്ത​തി​ന്‍റെ പ്ര​ശ്‌​നം; പ​രാ​തി​ക്കാ​രി​യെ ആ​ക്ഷേ​പി​ച്ചും, രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന് പ​ര​സ്യ പി​ന്തു​ണ​യു​മാ​യി ശ്രീ​നാ ദേ​വി കു​ഞ്ഞ​മ്മ


‘അ​തി​ജീ​വി​ത​നൊ​പ്പം’; കു​ടും​ബ ബ​ന്ധ​ങ്ങ​ൾ​ക്ക് മൂ​ല്യം ക​ൽ​പ്പി​ക്കാ​ത്ത​തി​ന്‍റെ പ്ര​ശ്‌​നം; പ​രാ​തി​ക്കാ​രി​യെ ആ​ക്ഷേ​പി​ച്ചും, രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന് പ​ര​സ്യ പി​ന്തു​ണ​യു​മാ​യി ശ്രീ​നാ ദേ​വി കു​ഞ്ഞ​മ്മ


പ​ത്ത​നം​തി​ട്ട: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ അ​തി​ജീ​വി​ത​നാ​ണ്, പ്ര​തി​സ​ന്ധി​യെ നേ​രി​ടാ​ൻ അ​തി​ജീ​വി​ത​ന് മ​ന​ക്ക​രു​ത്ത് ഉ​ണ്ടാ​ക​ട്ടെ. പീ​ഡ​ന​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്ക് പ​ര​സ്യ പി​ന്തു​ണ​യു​മാ​യി പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ശ്രീ​നാ ദേ​വി കു​ഞ്ഞ​മ്മ.

ഫേ​സ്ബു​ക്ക് ലൈ​വി​ലൂ​ടെ​യാ​യി​രു​ന്നു ശ്രീ​നാ ദേ​വി കു​ഞ്ഞ​മ്മ​യു​ടെ പ്ര​തി​ക​ര​ണം. ‌രാ​ഹു​ലി​നെ​തി​രെ മാ​ധ്യ​മ​ങ്ങ​ൾ ഇ​ല്ലാ ക​ഥ​ക​ൾ മെ​ന​യു​ക​യാ​ണ്. സ​ത്യ​ത്തി​നൊ​പ്പ​മാ​ണ് നി​ൽ​ക്കു​ന്ന​ത്. അ​ത് അ​വ​ൾ​ക്കൊ​പ്പ​മാ​ണോ അ​വ​നൊ​പ്പ​മാ​ണോ എ​ന്ന​ത് നീ​തി​ന്യാ​യ കോ​ട​തി തീ​രു​മാ​നി​ക്ക​ട്ടെ​യെ​ന്ന് ശ്രീ​നാ ദേ​വി കു​ഞ്ഞ​മ്മ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, പ​രാ​തി​ക്കാ​രി​യെ ആ​ക്ഷേ​പി​ക്കു​ന്ന പ​രാ​മ​ർ​ശ​വും ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ ന​ട​ത്തി. കു​ടും​ബ ബ​ന്ധ​ങ്ങ​ൾ​ക്ക് മൂ​ല്യം ക​ൽ​പ്പി​ക്കാ​ത്ത​തി​ന്‍റെ പ്ര​ശ്‌​ന​മാ​ണി​ത്. പ​രാ​തി​ക​ളി​ൽ കോ​ട​തി ത​ന്നെ സം​ശ​യം പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്. മൂ​ന്നാം പ​രാ​തി​യി​ലും അ​സ്വാ​ഭാ​വി​ക​ത​യു​ണ്ടെ​ന്നും ശ്രീ​നാ ദേ​വി കു​ഞ്ഞ​മ്മ പ്ര​തി​ക​രി​ച്ചു.

നേ​ര​ത്തെ​യും രാ​ഹു​ലി​നെ പി​ന്തു​ണ​ച്ചു​കൊ​ണ്ട് ശ്രീ​നാ ദേ​വി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

Post a Comment

Previous Post Next Post
Join Our Whats App Group