ബജറ്റിൽ വൻ പ്രഖ്യാപനങ്ങൾ നടത്തി മന്ത്രി; ആർആർടിഎസ് കേരളത്തിൽ, സ്ത്രീ തൊഴിലാളികൾക്ക് വിശ്രമിക്കാൻ ഹബ്ബുകൾ
തിരുവനന്തപുരം:സംസ്ഥാനത്ത് വൻ പ്രഖ്യാപനങ്ങൾ നടത്തി ധനമന്ത്രി കെഎൻ ബാലഗോപാലിൻ്റെ ബജറ്റ്. ആർആർടിഎസ് കേരളത്തിൽ നടപ്പിലാക്കുമെന്നും നാല് ഘട്ടങ്ങളിലായാണ് നടപ്പിലാക്കുകയെന്നും മന്ത്രി പറഞ്ഞു. നഗര മെട്രോകളെ ബന്ധിപ്പിക്കുന്ന പദ്ധതിയുടെ പ്രാരംഭ പവർത്തനത്തിന് 100 കോടി ബജറ്റിൽ പ്രഖ്യാപിച്ചു. എംസി റോഡ് വികസനത്തിനായി 5317 കോടി രൂപ കിഫ് ബിയിൽ നിന്ന് നീക്കിവെക്കുന്നു. വർക്ക് നിയർ ഹോം പദ്ധതി 200 കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും സ്ത്രീകളുടെ തൊഴിൽ പരിശീലനത്തിനായി പഞ്ചായത്ത് തല സ്കിൽ കേന്ദ്രങ്ങൾക്കായി 20 കോടി നീക്കിവെക്കുന്നതായും മന്ത്രി പറഞ്ഞു.
പ്രധാന പ്രഖ്യാപനങ്ങൾ
സൗരോർജ്ജം സംഭരിച്ച് വിതരണം ചെയ്യാൻ പഞ്ചായത്തുകൾ തോറും പദ്ധതി
ബ്ളൂ എക്കോണമിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് 10 കോടി
നഗരങ്ങളിൽ കേരള കലാകേന്ദ്രങ്ങൾ 10 കോടി
സ്ത്രീ തൊഴിലാളികൾക്ക് വിശ്രമിക്കാൻ ഹബ്ബുകൾ
പരിസ്ഥിതി സൗഹ്യദ ഓട്ടോകൾ വാങ്ങാൻ 40,000 രൂപ സഹായം
തൊഴിലുറപ്പ് പദ്ധതി 1000 കോടി അധികം വകയിരുത്തി
ഹരിത കർമ്മ സേനക്ക് ഗ്രൂപ്പ് ഇൻഷുറൻസ്
കാൻസർ ലെപ്രസി തുടങ്ങിയ രോഗ ബാധിതരുടെ പെൻഷൻ രണ്ടായിരമാക്കി
ഓട്ടോ ടാക്സി തൊഴിലാളികൾക്കും ഇൻഷുറൻസ്
1 മുതൽ 10 വരെ കുട്ടികൾക്ക് അപകട ഇൻഷുറൻസ്
സർക്കാർ ജീവനക്കാരുടെ മെഡിസെപ് പദ്ധതിയിൽ കൂടുതൽ ആനുകൂല്യങ്ങൾ
വിരമിച്ചവർക്ക് പുതിയ മെഡിക്കൽ ഇൻഷുറൻസ് പദ്ധതി
പൊതു മേഖല സ്ഥാപനങ്ങളിലും സഹകരണ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവർക്കും മെഡി സെപ്പ് മാതൃകയിൽ ഇൻഷുറൻസ്
അപകടങ്ങളിൽ പെട്ടവർക്ക് ചികിത്സക്കായി പുതിയ പദ്ധതി
നേറ്റിവിറ്റി കാർഡ് 20 കോടി
Post a Comment