തിരുവഞ്ചൂർ രാധാകൃഷ്ണന് വെർച്വൽ അറസ്റ്റ് ഭീഷണി; വ്യാജ മുംബൈ പോലീസിന്റെ തട്ടിപ്പ് പൊളിച്ച് എംഎൽഎ; അന്വേഷണം ആരംഭിച്ച് പോലീസ്
തിരുവനന്തപുരം: മുംബൈ പോലീസിന്റെ പേരിൽ മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന് വെർച്വൽ അറസ്റ്റ് ഭീഷണി.
വാട്സ് ആപ്പ് വഴി മുംബൈ പോലീസ് എന്ന പേരിലാണ് ഭീഷണി എത്തിയത്. തിരുവഞ്ചൂരിന്റെ ആധാർ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നായിരുന്നു ഭീഷണി.
മുംബൈ പോലീസ് കേസെടുത്തെന്നും തട്ടിപ്പ് സംഘം അറിയിച്ചു. പിന്നാലെ, തിരുവഞ്ചൂർ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. കേസിൽ അന്വേഷണം ആരംഭിച്ചു പോലീസ്.
إرسال تعليق