Join News @ Iritty Whats App Group

കെ ടെറ്റ് പരീക്ഷ നിർബന്ധമാക്കിയ സുപ്രീംകോടതി വിധി; പുനപരിശോധന ഹർജി നൽകി സംസ്ഥാനസർക്കാർ

കെ ടെറ്റ് പരീക്ഷ നിർബന്ധമാക്കിയ സുപ്രീംകോടതി വിധി; പുനപരിശോധന ഹർജി നൽകി സംസ്ഥാനസർക്കാർ


ദില്ലി: ടെറ്റ് പരീക്ഷ നിർബന്ധമാക്കിയ സുപ്രീംകോടതി വിധിക്കെതിരെ സംസ്ഥാനസർക്കാർ പുനപരിശോധന ഹർജി സമർപ്പിച്ചു. ഇതുവരെ കേരളത്തിന്റെ അടക്കം ആറ് പുനപരിശോധന ഹർജികളാണ് കോടതിക്ക് മുന്നിൽ എത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബർ ഒന്നിനാണ് ഇത് സംബന്ധിച്ച സുപ്രധാന വിധി സുപ്രീം കോടതിയിൽ നിന്നുണ്ടായത്. ഇതിന്റെ അടിസ്ഥാനത്തിൽ അധ്യാപകർക്ക് കെ ടെറ്റ് നിർബന്ധമാക്കി സംസ്ഥാന സർക്കാർ ഉത്തരവ് പുറത്തിറക്കിയിരുന്നു. എന്നാൽ അധ്യാപക സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് ഉത്തരവ് താത്ക്കാലികമായി മരവിപ്പിച്ച് ഇന്നലെ സർക്കാർ ഉത്തരവിറക്കിയിരുന്നു. റിവ്യൂ ഹർജി സമർപ്പിക്കുമെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group