Join News @ Iritty Whats App Group

ബ്ലൂഡാര്‍ട്ട് കൊറിയറിൻ്റെ പേരിൽ കണ്ണൂര്‍ പെരളശേരിയിലെ വനിതാ ഡോക്ടറെ കബളിപ്പിക്കാൻ ശ്രമം

ബ്ലൂഡാര്‍ട്ട് കൊറിയറിൻ്റെ പേരിൽ കണ്ണൂര്‍ പെരളശേരിയിലെ വനിതാ ഡോക്ടറെ കബളിപ്പിക്കാൻ ശ്രമം


പെരളശേരി :ബ്ലൂഡാർട്ട്' കൊറിയറിൻ്റെ പേരില്‍ വനിതാ ഡോക്ടറുടെ പണം തട്ടാൻ ശ്രമിച്ചതായി പരാതി. പെരളശേരി മൂന്നു പെരിയ ശ്രീജ നിവാസില്‍ ചെറു മാവിലായി യുപി സ്കൂള്‍ റിട്ട.അധ്യാപകനായ ആർ. രമേശൻ്റെ മകള്‍ ഡോക്ടർ അഞ്ജലിയെയാണ് സൈബർ തട്ടിപ്പിന് ഇരയാക്കാൻ ശ്രമിച്ചത്.

കഴിഞ്ഞ ശനിയാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഇവർക്ക് ഫോണ്‍കോള്‍ വന്നത്. ബ്ലൂ ഡാർട്ട് കൊറിയർ സർവീസില്‍ പറഞ്ഞ് 8292144808 എന്ന നമ്പറില്‍നി ന്നായിരുന്നു ഫോണ്‍. ഹിന്ദിയിലായിരുന്നു സംസാരം. ഡല്‍ഹിയില്‍നിന്ന് ഒരു സർ ട്ടിഫിക്കറ്റ് വരാനുണ്ടെന്നതി നാല്‍ അസ്വഭാവികത തോന്നിയതുമില്ല.21*9113760876# നമ്പറില്‍ ഡയല്‍ ചെയ്ത ഉടനെ കോള്‍ ഫോർവേർഡിങ് ആക്ടിവേറ്റായി. തങ്ങള്‍ക്ക്ഡെലിവറി ബോയിയെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്നും പറഞ്ഞ് അവർ അയക്കുന്ന നമ്പറിലേക്ക് ഡയല്‍ ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു.

ഇതുമനസ്സിലാക്കി ഉടൻ #002# എന്ന നമ്പർ ഡയല്‍ ചെയ്ത് കോള്‍ ഫോർവേർഡിങ് ഡീ ആക്ടിവേറ്റ് ചെയ്ത തിനാല്‍ തട്ടിപ്പില്‍നിന്ന് രക്ഷപ്പെട്ടു. ഉടൻ സൈബർ സെല്ലില്‍ വി വരം അറിയിച്ചു. സൈബർ സെല്‍ നിർദ്ദേശിച്ചതനുസരിച്ച്‌ എം കവച് എന്ന മൊബൈല്‍ ആപ്പ് ഡൗ ണ്‍ലോഡ് ചെയ്ത് അനധികൃത . ആപ്പ് ഇൻസ്റ്റാളായിട്ടുണ്ടോയെന്ന് പരിശോധിച്ച്‌ ഇല്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്തു.

Post a Comment

أحدث أقدم
Join Our Whats App Group