വിമാനത്തിനുള്ളിൽ ഇനി പവർ ബാങ്ക് ഉപയോഗം പാടില്ല: കർശന നിയന്ത്രണവുമായി ഡിജിസിഎ
ന്യൂഡൽഹി: വിമാനയാത്രയ്ക്കിടെ മൊബൈൽ ഫോണുകളോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ പവർ ബാങ്കുകൾ ഉപയോഗിച്ച് ചാർജ് ചെയ്യുന്നത് നിരോധിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് പുതിയ നിർദേശം.
ചാർജ് ചെയ്യുന്പോൾ പവർ ബാങ്കുകളിലെ ലിഥിയം-അയൺ ബാറ്ററികൾ അമിതമായി ചൂടാകുകയും അത് തീപിടിത്തത്തിനു കാരണമാകാൻ സാധ്യതയുണ്ട്. അതിനാൽ വിമാനത്തിനുള്ളിൽ ഇവ ഉപയോഗിക്കുന്നത് അപകടകരമാണെന്ന് ഡിജിസിഎ വ്യക്തമാക്കി.
പവർ ബാങ്കുകൾ ചെക്ക്-ഇൻ ബാഗേജിൽ കൊണ്ടുപോകാൻ പാടില്ലെന്നും പവർ ബാങ്കുകൾ ഹാൻഡ് ബാഗേജിൽ മാത്രമേ സൂക്ഷിക്കാൻ പാടുള്ളൂ എന്നും ഡിജിസിഎ നിർദേശിച്ചു. വിമാനത്തിനുള്ളിൽ യാത്രയ്ക്കിടെ പവർ ബാങ്ക് അമിതമായി ചൂടാകുകയോ, പുക ഉയരുകയോ, ബാറ്ററി വീർക്കുകയോ ചെയ്താൽ ഉടൻ തന്നെ ക്യാബിൻ ക്രൂവിനെ വിവരം അറിയിക്കണമെന്ന് യാത്രക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
إرسال تعليق