Join News @ Iritty Whats App Group

വി​മാ​ന​ത്തി​നു​ള്ളി​ൽ ഇ​നി പ​വ​ർ ബാ​ങ്ക് ഉ​പ​യോ​ഗം പാ​ടി​ല്ല: ക​ർ​ശ​ന നി​യ​ന്ത്ര​ണ​വു​മാ​യി ഡി​ജി​സി​എ

വി​മാ​ന​ത്തി​നു​ള്ളി​ൽ ഇ​നി പ​വ​ർ ബാ​ങ്ക് ഉ​പ​യോ​ഗം പാ​ടി​ല്ല: ക​ർ​ശ​ന നി​യ​ന്ത്ര​ണ​വു​മാ​യി ഡി​ജി​സി​എ


ന്യൂ​ഡ​ൽ​ഹി: വി​മാ​ന​യാ​ത്ര​യ്ക്കി​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ളോ മ​റ്റ് ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളോ പ​വ​ർ ബാ​ങ്കു​ക​ൾ ഉ​പ​യോ​ഗി​ച്ച് ചാ​ർ​ജ് ചെ​യ്യു​ന്ന​ത് നി​രോ​ധി​ച്ച് ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ. യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​ണ് പു​തി​യ നി​ർ​ദേ​ശം.

ചാ​ർ​ജ് ചെ​യ്യു​ന്പോ​ൾ പ​വ​ർ ബാ​ങ്കു​ക​ളി​ലെ ലി​ഥി​യം-​അ​യ​ൺ ബാ​റ്റ​റി​ക​ൾ അ​മി​ത​മാ​യി ചൂ​ടാ​കു​ക​യും അ​ത് തീ​പി​ടി​ത്ത​ത്തി​നു കാ​ര​ണ​മാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. അ​തി​നാ​ൽ വി​മാ​ന​ത്തി​നു​ള്ളി​ൽ ഇ​വ ഉ​പ​യോ​ഗി​ക്കു​ന്ന​ത് അ​പ​ക​ട​ക​ര​മാ​ണെ​ന്ന് ഡി​ജി​സി​എ വ്യ​ക്ത​മാ​ക്കി.

പ​വ​ർ ബാ​ങ്കു​ക​ൾ ചെ​ക്ക്-​ഇ​ൻ ബാ​ഗേ​ജി​ൽ കൊ​ണ്ടു​പോ​കാ​ൻ പാ​ടി​ല്ലെ​ന്നും പ​വ​ർ ബാ​ങ്കു​ക​ൾ ഹാ​ൻ​ഡ് ബാ​ഗേ​ജി​ൽ മാ​ത്ര​മേ സൂ​ക്ഷി​ക്കാ​ൻ പാ​ടു​ള്ളൂ എ​ന്നും ഡി​ജി​സി​എ നി​ർ​ദേ​ശി​ച്ചു. വി​മാ​ന​ത്തി​നു​ള്ളി​ൽ യാ​ത്ര​യ്ക്കി​ടെ പ​വ​ർ ബാ​ങ്ക് അ​മി​ത​മാ​യി ചൂ​ടാ​കു​ക​യോ, പു​ക ഉ​യ​രു​ക​യോ, ബാ​റ്റ​റി വീ​ർ​ക്കു​ക​യോ ചെ​യ്താ​ൽ ഉ​ട​ൻ ത​ന്നെ ക്യാ​ബി​ൻ ക്രൂ​വി​നെ വി​വ​രം അ​റി​യി​ക്ക​ണ​മെ​ന്ന് യാ​ത്ര​ക്കാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group