Join News @ Iritty Whats App Group

മോ​ഷ്ടി​ച്ച​ത​ല്ല, സൂ​ക്ഷി​ക്കാ​ൻ വ​ച്ച​ത്… അ​യ്യ​പ്പ​ന്‍റെ വാ​ഹ​നം ത​ന്ത്രി​യു​ടെ വീ​ട്ടി​ൽ; സ്വ​ർ​ണം പൊ​തി​ഞ്ഞ വാ​ജി​വാ​ഹ​ന​ത്തി​ന് പ​തി​നൊ​ന്ന് കി​ലോ തൂ​ക്കം; ക​ണ്ടെ​ത്തി​യ​ത് എ​സ്ഐ​ടി​യു​ടെ പ​രി​ശോ​ധ​ന​യി​ൽ

മോ​ഷ്ടി​ച്ച​ത​ല്ല, സൂ​ക്ഷി​ക്കാ​ൻ വ​ച്ച​ത്… അ​യ്യ​പ്പ​ന്‍റെ വാ​ഹ​നം ത​ന്ത്രി​യു​ടെ വീ​ട്ടി​ൽ; സ്വ​ർ​ണം പൊ​തി​ഞ്ഞ വാ​ജി​വാ​ഹ​ന​ത്തി​ന് പ​തി​നൊ​ന്ന് കി​ലോ തൂ​ക്കം; ക​ണ്ടെ​ത്തി​യ​ത് എ​സ്ഐ​ടി​യു​ടെ പ​രി​ശോ​ധ​ന​യി​ൽ


തി​രു​വ​ന​ന്ത​പു​രം: ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​രു​ടെ വീ​ട്ടി​ൽ നി​ന്നും പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ടു​ത്ത വാ​ജി​വാ​ഹ​നം കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. എ​സ്ഐ​ടി ത​ന്ത്രി​യു​ടെ വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വാ​ജി​വാ​ഹ​നം ക​ണ്ടെ​ടു​ത്ത​ത്.

ശ​ബ​രി​മ​ല​യി​ലെ പ​ഴ​യ കൊ​ടി​മ​ര​ത്തി​ന് മു​ക​ളി​ൽ സ്ഥാ​പി​ച്ചി​രു​ന്ന വാ​ജി​വാ​ഹ​നം ത​ന്ത്രി കൈ​വ​ശം വ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. പ​ഞ്ച​ലോ​ഹ​ത്തി​ൽ സ്വ​ർ​ണം പൊ​തി​ഞ്ഞ വാ​ജി​വാ​ഹ​ന​ത്തി​ന് 11കി​ലോ​ഗ്രാം തൂ​ക്ക​മു​ണ്ട്. വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള ശി​ൽ​പ​മാ​ണി​ത്.

2017ൽ ​ആ​ണ് ശ​ബ​രി​മ​ല​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന വ​ള​രെ മൂ​ല്യ​മു​ള്ള വാ​ജി​വാ​ഹ​നം ത​ന്ത്രി വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത്. വാ​ജി​വാ​ഹ​നം ത​ന്ത്രി​ക്ക് കൈ​വ​ശം സൂ​ക്ഷി​ക്കാ​മെ​ന്നാ​യി​രു​ന്നു ക​ണ്ഠ​ര് രാ​ജീ​വ​രു​ടെ വാ​ദം. വി​വാ​ദ​ങ്ങ​ളെ തു​ട​ർ​ന്ന് വാ​ജി​വാ​ഹ​നം തി​രി​കെ ന​ല്‍​കാ​ൻ ത​യാ​റാ​ണെ​ന്ന് ത​ന്ത്രി ദേ​വ​സ്വം ബോ​ർ​ഡി​നെ അ​റി​യി​ച്ചി​രു​ന്നു.

ശ​ബ​രി​മ​ല​യി​ലെ ക​ട്ടി​ള​പ്പാ​ളി കേ​സി​ല്‍ ക​ണ്ഠ​ര് രാ​ജീ​വ​ര് അ​റ​സ്റ്റി​ലാ​യ​തി​ന് പി​ന്നാ​ലെ ചെ​ങ്ങ​ന്നൂ​രി​ലെ ത​ന്ത്രി​യു​ടെ വീ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ എ​സ്ഐ​ടി വാ​ജി​വാ​ഹ​നം ക​ണ്ടെ​ത്തി ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക‍​യാ​യി​രു​ന്നു.

അ​തേ​സ​മ​യം ശ​ബ​രി​മ​ല ദ്വാ​ര​പാ​ല​ക ശി​ൽ​പ കേ​സി​ലും ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​രെ അ​റ​സ്റ്റ് ചെ​യ്യാ​ൻ എ​സ്ഐ​ടി​ക്ക് ഇ​ന്ന് കോ​ട​തി അ​നു​മ​തി ന​ല്‍​കി​യി​രു​ന്നു. ത​ട്ടി​പ്പി​ൽ ത​ന്ത്രി​ക്ക് പ​ങ്കു​ണ്ടെ​ന്ന എ​സ്ഐ​ടി റി​പ്പോ​ർ​ട്ടി​നെ തു​ട​ർ​ന്നാ​ണ് കോ​ട​തി അ​റ​സ്റ്റി​ന് അ​നു​മ​തി ന​ൽ​കി​യ​ത്.

Post a Comment

Previous Post Next Post
Join Our Whats App Group