Join News @ Iritty Whats App Group

കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പട്ടാപ്പകല്‍ പോക്സോ പ്രതിയുടെ പരാക്രമം ; ക്യാബിൻ ചില്ലുകള്‍ അടിച്ചു തകര്‍ത്തു

കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പട്ടാപ്പകല്‍ പോക്സോ പ്രതിയുടെ പരാക്രമം ; ക്യാബിൻ ചില്ലുകള്‍ അടിച്ചു തകര്‍ത്തു


ണ്ണൂർ : കണ്ണൂർ ജില്ലാ ആശുപത്രിയില്‍ വെള്ളിയാഴ്ച്ച രാവിലെ വൈദ്യപരിശോധനക്കായി എത്തിച്ച പോക്സോ കേസ് പ്രതി പോലീസിന്റെ മുന്നില്‍ വെച്ച്‌ ജില്ലാ ആശുപത്രി ട്രോമ കെയർ യൂണിറ്റിന്റെ ക്യാബിൻ ചില്ലുകള്‍ അടിച്ചു തകർത്തു.


തിരുനെല്‍വേലി സ്വദേശി പരമശിവമാണ് പട്ടാപകല്‍ പരാക്രമം നടത്തിയത്.

വളപട്ടണം പോലീസ് കസ്റ്റഡി നടപടിയുടെ ഭാഗമായി വൈദ്യ പരിശോധനക്ക് എത്തിച്ചതായിരുന്നു ഇയാളെ. കാഷ്വാലിറ്റി മെഡിക്കല്‍ ഓഫിസറുടെ കാബിനിൻ്റെ ചില്ലാണ് അടിച്ചു തകർത്തത്. തലനാരിഴയ്ക്കാണ് മറ്റ് രോഗികളും ജീവനക്കാരും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടത്.
കഴിഞ്ഞ ദിവസംഇയാള്‍ വളപട്ടണം പോലീസ് സ്റ്റേഷനിലെ പോലീസ് ജീപ്പും അടിച്ചു തകർത്തിരുന്നു. ജില്ലാ ആശുപത്രിയില്‍ പരാക്രമം നടത്തിയാള്‍ക്കെതിരെ ആശുപത്രി സംരക്ഷണ നിയമ പ്രകാരം കേസ്സ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രി സൂപ്രണ്ട് ഡോ. എം.കെ. ഷാജ് കണ്ണൂർ സിറ്റി പോലീസില്‍ പരാതി നല്‍കി.

മദ്യലഹരിയില്‍കുട്ടിയെ ആക്രമിക്കാൻ ശ്രമിച്ച തിനാണ് പോക്സോ കേസ് ചുമത്തി പൊലിസ് ഇയാളെ അറസ്റ്റുചെയ്തത്. ഇതിനു ശേഷം യുവാവ് സ്റ്റേഷൻ മുറ്റത്ത് നിർത്തിയിട്ട വാഹനം തകർത്തു. നിരവധി കേസിലെ പ്രതി കൊറ്റാളി ആയൂർവേദ ആശുപത്രിക്ക് സമീപം താമസിക്കുന്ന തമിഴ് നാട് സ്വദേശിയായ എം.പരമ ശിവത്തിനെയാണ് (30) വളപട്ടണം ഇൻസ്പെക്ടർ പി.വിജേഷിൻ്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. 22 ന് രാത്രി 8.10 മണിക്കാണ് സംഭവം. കുട്ടിയെ ആക്രമിക്കാൻ ശ്രമിച്ച ഇയാളെ നാട്ടുകാരും പോലീസും ചേർന്ന് കീഴ്പ്പെടുത്തി സ്റ്റേഷനിലെത്തിച്ചപ്പോഴാണ് പ്രതിപോലീസ് സ്റ്റേഷൻ മുറ്റത്ത് നിർത്തിയിട്ട കെ എല്‍.01.ബി.ഡബ്ല്യു.5945 നമ്പർ വാഹനത്തിൻ്റെ പിറക് വശത്തെ സൈഡ് ഗ്ലാസ് തലകൊണ്ട് അടിച്ചു പൊട്ടിച്ചതില്‍ 2000 രൂപയുടെ നാശനഷ്ടം വരുത്തുകയും ചെയ്തു. പൊതുമുതല്‍ നശിപ്പിച്ചതിനും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കണ്ണൂർ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Post a Comment

Previous Post Next Post
Join Our Whats App Group