Join News @ Iritty Whats App Group

സംസാഥാന സ്കൂൾ കലോൽസവം: സ്വർണ കപ്പ് കണ്ണൂരിന്

സംസാഥാന സ്കൂൾ കലോൽസവം: സ്വർണ കപ്പ് കണ്ണൂരിന്


തൃ​ശൂ​ർ: 64–ാമ​ത് സം​സ്ഥാ​ന സ്‌​കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ പൊ​ന്നി​ൽ ക​പ്പ് സ്വ​ന്ത​മാ​ക്കി ക​ണ്ണൂ​ർ. 1023 പോ​യി​ന്‍റു​മാ​യി ക​ണ്ണൂ​ർ ഒ​ന്നാം സ്ഥാ​നം നേ​ടി. 1018 പോ​യി​ന്‍റു​ക​ളു​മാ​യി തൃ​ശൂ​ർ ര​ണ്ടാ​മ​തും 1013 പോ​യി​ന്‍റു​മാ​യി കോ​ഴി​ക്കോ​ട് മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

സ്വ​ർ​ണ​ക്ക​പ്പി​നാ​യി വീ​റും വാ​ശി​യു​മേ​റി​യ പോ​രാ​ട്ട​മാ​ണ് ഇ​ത്ത​വ​ണ​ത്തെ സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ കാ​ണാ​നാ​യ​ത്. നേ​ര​ത്തെ നാ​ലാ​മ​താ​യി​രു​ന്ന തൃ​ശൂ​ർ ര​ണ്ടാം സ്ഥാ​ന​ത്തേ​യ്ക്ക് കു​തി​ച്ച് എ​ത്തു​ക​യാ​യി​രു​ന്നു. ര​ണ്ടാം സ്ഥാ​ന​ത്തു​ണ്ടാ​യി​രു​ന്ന കോ​ഴി​ക്കോ​ട് മൂ​ന്നാം സ്ഥാ​ന​ത്തേ​യ്ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

ഇ​ന്ന് ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ന​ട​ൻ മോ​ഹ​ൻ​ലാ​ൽ ആ​ണ് മു​ഖ്യാ​തി​ഥി​യാ​യി എ​ത്തു​ക. ജേ​താ​ക്ക​ൾ​ക്കു​ള്ള സ്വ​ർ​ണ​ക്ക​പ്പ് മോ​ഹ​ൻ​ലാ​ൽ ആ​ണ് സ​മ്മാ​നി​ക്കു​ക. ഒ​ന്നാം വേ​ദി​യി​ലാ​ണ് സ​മാ​പ​ന സ​മ്മേ​ള​നം ന​ട​ക്കു​ക.

പ്രി​യ​താ​രം മോ​ഹ​ൻ​ലാ​ൽ എ​ത്തു​മെ​ന്ന കാ​ര്യം ഉ​റ​പ്പാ​യ​തോ​ടെ തൃ​ശൂ​ർ ന​ഗ​ര​വും പ്ര​ധാ​ന വേ​ദി​യും ആ​വേ​ശ​ത്തി​ലാ​യി. ആ​ദ്യ ദി​നം മു​ത​ൽ തേ​ക്കി​ൻ​കാ​ട് മൈ​താ​ന​ത്തെ മൂ​ന്ന് വേ​ദി​ക​ളി​ലും ശ​ക്ത​മാ​യ ജ​ന​പ​ങ്കാ​ളി​ത്ത​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്.

വാ​ശി​യേ​റി​യ ക​ലാ​മ​ത്സ​ര​ങ്ങ​ളി​ൽ 15,000 പ്ര​തി​ഭ​ക​ളാ​ണ് സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് പൂ​ര​ങ്ങ​ളു​ടെ നാ​ടാ​യ തൃ​ശൂ​രി​ൽ എ​ത്തി പോ​രാ​ട്ട​ത്തി​നി​റ​ങ്ങി​യ​ത്. ഇ​ത്ത​വ​ണ പൂ​ക്ക​ളു​ടെ പേ​രു ന​ൽ​കി​യ 25 വേ​ദി​ക​ളി​ലാ​യാ​ണു ക​ലോ​ത്സ​വ മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച​തെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group