Join News @ Iritty Whats App Group

മൂ​ന്നു വ​യ​സു​കാ​ര​ന്‍റെ ശ്വാ​സ​നാ​ള​ത്തി​ൽ കു​ടു​ങ്ങി​യ ടി​വി റി​മോ​ട്ടി​ന്‍റെ ബ​ൾ​ബ് പു​റ​ത്തെ​ടു​ത്തു

മൂ​ന്നു വ​യ​സു​കാ​ര​ന്‍റെ ശ്വാ​സ​നാ​ള​ത്തി​ൽ കു​ടു​ങ്ങി​യ ടി​വി റി​മോ​ട്ടി​ന്‍റെ ബ​ൾ​ബ് പു​റ​ത്തെ​ടു​ത്തു


പ​രി​യാ​രം: ടി​വി റി​മോ​ട്ടി​ന്‍റെ ബ​ൾ​ബ് ശ്വാ​സ​നാ​ള​ത്തി​ൽ കു​ടു​ങ്ങിയ മൂ​ന്ന് വ​യ​സുകാരന് പ​രി​യാ​ര​ത്ത് പു​തു​ജീ​വ​ൻ. മാ​താ​മം​ഗ​ല​ത്തു​ള്ള കു​ട്ടി​യു​ടെ ശ്വാ​സ​നാ​ള​ത്തി​ൽ കു​ടു​ങ്ങി​യ ടി​വി റി​മോ​ട്ടി​ന്‍റെ എ​ൽ​ഇ​ഡി ബ​ൾ​ബ് ക​ണ്ണൂ​ർ ഗ​വ​. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ശി​ശു ശ​സ്‌​ത്ര​ക്രി​യ വി​ഭാ​ഗ​ത്തി​ലെ ഡോ​ക്ട​ർ​മാ​ർ നീ​ക്കം ചെ​യ്തു.

വ​ള​രെ സ​ങ്കീ​ർ​ണ​മാ​യ ബ്രോ​ങ്കോ​സ്കോ​പ്പി ശ​സ്ത്ര​ക്രി​യയ്ക്കാ​ണ് ശി​ശു ശ​സ്ത്ര​ക്രി​യ വി​ഭാ​ഗ​ത്തി​ലെ ഡോ. ​വ​രു​ൺ ശ​ബ​രി നേ​തൃ​ത്വം ന​ൽ​കി​യ​ത്. ഡോ. ​അ​നു, ഡോ. ​നാ​ഗ​ദി​വ്യ എ​ന്നി​വ​ർ അ​ന​സ്തേ​ഷ്യ ന​ൽ​കി. സി​സ്റ്റ​ർ ബ​ബി​ത സ​ഹാ​യി​യാ​യി. ശ്വാ​സ​ത​ട​സ ല​ക്ഷ​ണ​ങ്ങ​ളു​മാ​യി വ​ന്ന കു​ട്ടി​യെ ബ്രോ​ങ്കോ​സ്കോ​പ്പി​യി​ലൂ​ടെ എ​ൽ​ഇ​ഡി ബ​ൾ​ബ് നീ​ക്കം ചെ​യ്യു​ക​യും പി​റ്റേ​ദി​വ​സം ത​ന്നെ വീ​ട്ടി​ലേ​ക്ക് വി​ടു​ത​ൽ ചെ​യ്യു​ക​യും ചെ​യ്തു.\

ക​ളി​ക്കോ​പ്പു​ക​ളി​ലും മ​റ്റു​മു​ള്ള ചെ​റി​യ ഭാ​ഗ​ങ്ങ​ൾ പ​ല​പ്പോ​ഴും ഇ​തു​പോ​ലെ ശ്വാ​സ​നാ​ള​ത്തി​ൽ കു​ടു​ങ്ങി ജീ​വ​ൻ ത​ന്നെ ന​ഷ്ട​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്ന് ആ​ശു​പ​ത്രി മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​സു​ദീ​പ് പ​റ​ഞ്ഞു.സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ചെ​ല​വേ​റി​യ ന​ട​പ​ടി​ക്ര​മ​മാ​ണ് വ​ള​രെ ചു​രു​ങ്ങി​യ ചെ​ല​വി​ൽ ചെ​യ്ത​ത്.

ബ്രോ​ങ്കോ​സ്കോ​പ്പി​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ ഡോ​ക്ട​ർ​മാ​ർ, ന​ഴ്സിം​ഗ് വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ, ഓ​പ്പ​റേ​ഷ​ൻ തീ​യേ​റ്റ​ർ ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രെ മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​സൈ​റു ഫി​ലി​പ്പ് അ​ഭി​ന​ന്ദി​ച്ചു.

Post a Comment

أحدث أقدم
Join Our Whats App Group