പലിശരഹിത സ്വര്‍ണവായ്പ തട്ടിപ്പ്; തലശ്ശേരിയില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
തലശ്ശേരി: പലിശരഹിത സ്വർണ വായ്പ നല്‍കാമെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയുടെ സ്വർണാഭരണങ്ങളും പണവും തട്ടിയെടുത്ത കേസില്‍ ഒരാളെ ധർമടം പൊലീസ് അറസ്റ്റ് ചെയ്തു.
കേസിലെ നാലാംപ്രതി വടക്കുംമ്ബാട് തോട്ടുമ്മല്‍ സ്വദേശി സി. മുഹമ്മദ് ഷിബില്‍ (39) ആണ് അറസ്റ്റിലായത്.
തലശ്ശേരി ജനറല്‍ ആശുപത്രിക്ക് സമീപം ഹാർബർ സിറ്റി ബില്‍ഡിംഗില്‍ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്. ധർമടം സ്വദേശിനിയായ പരാതിക്കാരിയെയാണ് പ്രതികള്‍ ചേർന്ന് വഞ്ചിച്ചത്. പ്രതികള്‍ ചേർന്ന് പരാതിക്കാരിയെ സമീപിച്ച് ഒരുവർഷത്തേക്ക് പലിശരഹിത സ്വർണ വായ്പ നല്‍കാമെന്ന് വിശ്വസിപ്പിക്കുകയായിരുന്നു. വായ്പാ കാലാവധി കഴിയുമ്ബോള്‍ തുക തിരിച്ചടച്ചാല്‍ പണയംവച്ച അതേ സ്വർണമോ അല്ലെങ്കില്‍ അതിന് തുല്യമായ തൂക്കത്തില്‍ ആവശ്യപ്പെടുന്ന പുതിയ മോഡലുകളോ നല്‍കാമെന്നായിരുന്നു വാഗ്ദാനം.
പരാതിക്കാരിയില്‍ നിന്ന് 2,50,000 രൂപ വായ്പയ്ക്കായി 62.300 ഗ്രാം സ്വർണാഭരണങ്ങള്‍ കൈക്കലാക്കി. കൂടാതെ സ്വർണം തിരികെ നല്‍കാമെന്ന് പറഞ്ഞ് 1,25,000 രൂപ കൂടി പിന്നീട് കൈവശപ്പെടുത്തി. പണം കൈപ്പറ്റിയ ശേഷവും പണയം വെച്ച സ്വർണമോ നല്‍കിയ പണമോ തിരികെ നല്‍കാതിനെ തുടർന്ന് ധർമടം പൊലിസില്‍ പരാതിപ്പെടുകയായിരുന്നു. കേസില്‍ പിണറായി കമ്ബോണ്ടർ ഷോപ്പ് സ്വദേശി ഇ.പ്രകാശൻ നേരത്തെ അറസ്റ്റിലായിരുന്നു. പ്രതികള്‍ മൂന്നുകോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതിനും മറ്റുമായി വിവിധ സ്റ്റേഷനുകളില്‍ 30ഓളം കേസുകളുമുണ്ട്.ധർമടം പൊലിസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ കെ.പി ഹരിയുടെ നിർദേശപ്രകാരം എസ്.ഐ ജെ. ഷജീം, എസ്.ഐ നിജേഷ്, സി.പി.ഒ സജിൻ, സി.പി.ഒ സോന എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
إرسال تعليق