ഇരിട്ടി പഴയ പാലത്തിന്റെ സംരക്ഷണത്തിനായി നിർമ്മിച്ച രണ്ടാമത്തെ ഉയര ഗേറ്റും തകർത്തു; ഇത്തവണയും വില്ലൻ ടൂറിസ്റ്റ് ബസ്
ടൂറിസ്റ്റ് ബസ് വീണ്ടും വില്ലനായി ഇരിട്ടി പഴയ പാലത്തിന്റെ സംരക്ഷണത്തിനായി പായംഭാഗത്ത്
നിർമ്മിച്ച ഉയര ഗേറ്റും ഇടിച്ചു തകർത്തു
കഴിഞ്ഞദിവസം മറ്റൊരു ടൂറിസ്റ്റ് ബസ് ഇടിച്ച് ഇരിട്ടി ടൗൺ ഭാഗത്തെ ഉയര ഗേറ്റ് പൂർണ്ണമായും തകർത്തിരുന്നു ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം വലിയ വാഹനങ്ങൾ പാലത്തിൽ കയറാതിരിക്കാൻ ആയി ഡിവൈഡർ സ്ഥാപിച്ചു നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു ഇതു് എടുത്തുമാറ്റിയാണ് വയനാട്ടിൽ നിന്നും വന്ന ടൂറിസ്റ്റ് ബസ് ഇതുവഴി കടന്നു പോകാൻ ശ്രമിച്ചത്
ബസ്സിന്റെ മുകൾത്തട്ടിലെ എസിയുടെ ഭാഗം ഉയര ഗേറ്റിൽ ഇടിച്ചു നിൽക്കുകയായിരുന്നു ഉയര ഗേറ്റിന്റെ മുകൾഭാഗത്തെ ബീം ഒടിഞ്ഞ നിലയിലാണ്
Post a Comment