Join News @ Iritty Whats App Group

കൂത്തുപറമ്പില്‍ വനംവകുപ്പിന്റെ വാഹനം കാറില്‍ ഇടിച്ച്‌ നിര്‍ത്താതെ പോയി; പിന്തുടര്‍ന്ന് പിടികൂടി നാട്ടുകാര്‍; ഡ്രൈവര്‍ മദ്യലഹരിയിലെന്ന് പോലീസ്

കൂത്തുപറമ്പില്‍ വനംവകുപ്പിന്റെ വാഹനം കാറില്‍ ഇടിച്ച്‌ നിര്‍ത്താതെ പോയി; പിന്തുടര്‍ന്ന് പിടികൂടി നാട്ടുകാര്‍; ഡ്രൈവര്‍ മദ്യലഹരിയിലെന്ന് പോലീസ്

ണ്ണൂർ: കണ്ണൂർ കൂത്തുപറമ്പില്‍ കാറില്‍ ഇടിച്ച്‌ നിർത്താതെ പോയ വനംവകുപ്പിന്റെ വാഹനം പിന്തുടർന്ന് പിടികൂടി നാട്ടുകാർ.

ശേഷം പൊലീസില്‍ ഏല്‍പ്പിച്ചു. പാറാലില്‍ തിങ്കള്‍ രാവിലെയാണ് വനംവകുപ്പിലെ താത്കാലിക ഡ്രൈവർ ഇരിട്ടി സ്വദേശിയായ രഘുനാഥനെ നാട്ടുകാർ പിന്തുടർന്ന് പിടികൂടിയത്. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വനംവകുപ്പിന്റെ വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തില്‍ കാർ യാത്രക്കാരിയായ കതിരൂർ സ്വദേശിനിക്ക് പരുക്കേറ്റു. രഘുനാഥൻ അപകടകരമായി വാഹനം ഓടിക്കുന്നതിന്റെ ദൃശങ്ങളും പുറത്തു വന്നു.

Post a Comment

أحدث أقدم
Join Our Whats App Group