Join News @ Iritty Whats App Group

ഇ​നി മു​ത​ല്‍ പ്ര​വേ​ശ​നം ഹി​ന്ദു​ക്ക​ള്‍​ക്ക് മാ​ത്രം: ബ​ദ​രീ​നാ​ഥ്, കേ​ദാ​ര്‍​നാ​ഥ് ക്ഷേ​ത്ര​ങ്ങ​ളി​ല്‍ അ​ഹി​ന്ദു​ക്ക​ൾ​ക്ക് വി​ല​ക്ക്; സ​നാ​ത​ന ധ​ര്‍​മ​ത്തി​ന്‍റെ പ​വി​ത്ര​ത കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വിലക്ക്


ഇ​നി മു​ത​ല്‍ പ്ര​വേ​ശ​നം ഹി​ന്ദു​ക്ക​ള്‍​ക്ക് മാ​ത്രം: ബ​ദ​രീ​നാ​ഥ്, കേ​ദാ​ര്‍​നാ​ഥ് ക്ഷേ​ത്ര​ങ്ങ​ളി​ല്‍ അ​ഹി​ന്ദു​ക്ക​ൾ​ക്ക് വി​ല​ക്ക്; സ​നാ​ത​ന ധ​ര്‍​മ​ത്തി​ന്‍റെ പ​വി​ത്ര​ത കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വിലക്ക്


ഡെ​റാ​ഡൂ​ൺ: ഹി​മാ​ല​യ സാ​നു​ക്ക​ളി​ല്‍ സ്ഥി​തി ചെ​യ്യു​ന്ന നൂ​റ്റാ​ണ്ടു​ക​ള്‍ പ​ഴ​ക്ക​മു​ള്ള ബ​ദ​രീ​നാ​ഥ്, കേ​ദാ​ര്‍​നാ​ഥ് ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം ഹി​ന്ദു​ക്ക​ള്‍​ക്ക് മാ​ത്ര​മാ​യി പ​രി​മി​തി​പ്പെ​ടു​ത്തി. ബ​ദ​രീ​നാ​ഥ്-​കേ​ദാ​ര്‍​നാ​ഥ് ക്ഷേ​ത്ര സ​മി​തി ആ​ണ് ഈ ​പു​തി​യ ന​യം പ്ര​ഖ്യാ​പി​ച്ച​ത്. സ​നാ​ത​ന ധ​ര്‍​മ​ത്തി​ന്‍റെ പ​വി​ത്ര​ത കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​ന​ട​പ​ടി​യെ​ന്ന് സ​മി​തി വ്യ​ക്ത​മാ​ക്കി.

ക്ഷേ​ത്ര പ​രി​സ​ര​ത്തേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​ന് മു​ന്‍​പാ​യി ഭ​ക്ത​രു​ടെ തി​രി​ച്ച​റി​യ​ല്‍ രേ​ഖ​ക​ള്‍ ക​ര്‍​ശ​ന​മാ​യി പ​രി​ശോ​ധി​ക്കും. ക്ഷേ​ത്ര പ​രി​സ​ര​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​രും ക​ച്ച​വ​ടം ന​ട​ത്തു​ന്ന​വ​രും അ​ഹി​ന്ദു​ക്ക​ള​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ന്‍ പോ​ലീ​സ് പ​രി​ശോ​ധ​ന​യും ശ​ക്ത​മാ​ക്കും.

പു​ണ്യ​സ്ഥ​ല​ങ്ങ​ളു​ടെ ആ​ത്മീ​യ​മാ​യ അ​ന്ത​രീ​ക്ഷം നി​ല​നി​ര്‍​ത്താ​നും ക്ര​മ​സ​മാ​ധാ​ന പ്ര​ശ്‌​ന​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​നു​മാ​ണ് ഈ ​തീ​രു​മാ​ന​മെ​ന്ന് ക്ഷേ​ത്ര​സ​മി​തി അ​ധ്യ​ക്ഷ​ന്‍ അ​ജേ​ന്ദ്ര അ​ജ​യ് അ​റി​യി​ച്ചു. ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ളി​ല്‍ ‘ഹി​ന്ദു​ക്ക​ള്‍​ക്ക് മാ​ത്രം പ്ര​വേ​ശ​നം’ എ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ക്കാ​നും നി​ര്‍​ദ്ദേ​ശ​മു​ണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group