‘നിരന്തരം വർഗീയ പരാമർശം നടത്തുന്നു, വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കണം’; പരാതിയുമായി യൂത്ത് കോൺഗ്രസ്
എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ്. നിരന്തരം വർഗീയ പരാമർശം നടത്തുന്നത് ചൂണ്ടിക്കാട്ടിയാണ് പരാതി. വെള്ളാപ്പള്ളി നടേനെതിരെ കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം.
യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് എസ് സുനന്ദ് ഡിജിപിക്ക് പരാതി നൽകി. വെള്ളാപ്പള്ളി, മലപ്പുറത്തെ മുസ്ലീങ്ങൾക്കെതിരെ വർഗീയ പരാമർശം നടത്തുന്നുവെന്നും മാധ്യമ പ്രവർത്തകനെ തീവ്രവാദി എന്ന് വിളിച്ച് അധിക്ഷേപിച്ചുവെന്നും പരാതിയിൽ പറയുന്നു.
പേര് നോക്കി വ്യക്തികളെ തീവ്രവാദി ആക്കുന്നു. വർഗീയ ചേരിതിരിവിലൂടെ കലാപത്തിനാണ് വെള്ളാപ്പള്ളി നടേശൻ ആഹ്വാനം ചെയ്യുന്നത്. കർശന നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.
إرسال تعليق