ഇരുചക്ര വാഹന യാത്രക്കാരനെ രക്ഷിക്കാൻ പെട്ടെന്ന് ബ്രേക്കിട്ടു;കെ എസ് ആർ ടി സി ബസ്സിൽ സീറ്റിൽ നിന്നും ബസ്സിനകത്തേക്ക് തെറിച്ചുവീണ് യാത്രക്കാരിക്ക് പരിക്ക്
പുലർച്ചെ രാജപുരത്തു നിന്നും മാനന്തവാടിയിലേക്ക് പോകുകയായിരുന്നു കെഎസ്ആർടിസി ബസ്. ഇരട്ടി പാലത്തിനു സമീപം ഇരുചക്ര വാഹന യാത്രക്കാരന് രക്ഷിക്കാനായി പെട്ടെന്ന് ബ്രേക്ക് ഇട്ടതാണ് ബസ്സിന്റെ മുൻ സീറ്റിലിരുന്ന പുഷ്പവല്ലി തെറിച്ചു വീഴാൻ ഇടയാക്കിയത്. അബോധാവസ്ഥയിലായ പുഷ്പവല്ലിയെ ബസ്സിലെ ഡ്രൈവർ കൊട്ടിയൂർ സ്വദേശി ബിജുവും, കണ്ടക്ടർ ശ്രീകണ്ഠാപുരം സ്വദേശി ശ്രീനിവാസനും ബസ്സിലെ യാത്രക്കാരും ഇരിട്ടി പാലത്തിന് സമീപത്തുണ്ടായിരുന്ന ടിംബർ തൊഴിലാളികളും ചേർന്ന് നേരെ ബസ്സിൽ തന്നെ ഇരട്ടി അമല ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇതുനുശേഷം തിരിച്ചു വന്നാണ് ബസിൽ ഇരട്ടി ബസ്റ്റാൻഡിൽ ഇറങ്ങാനുണ്ടായിരുന്ന യാത്രക്കാരെ ഇറക്കിയത്. എന്നാൽ ബസ്സിലെ കണ്ടക്ടർ ആശുപത്രിയിൽ തന്നെ നിൽക്കുകയും ബന്ധുക്കളെ വിവരമറിയിച്ച് ആശുപത്രിയിൽ വേണ്ട കാര്യങ്ങളൊക്കെ ചെയ്ത് ഇരിട്ടി ടൗണിലെത്തി മാനന്തവാടിയിലേക്ക് യാത്ര തുടരുകയുമായിരുന്നു.
إرسال تعليق