Join News @ Iritty Whats App Group

കൈതപ്പൊയിലിലെ ഹസ്നയുടെ മരണം; കൊടി സുനി വയനാട്ടിൽ നടത്തിയ പാര്‍ട്ടിയെക്കുറിച്ചും അന്വേഷണം, യുവാവിനെ വീണ്ടും ചോദ്യം ചെയ്തു

കൈതപ്പൊയിലിലെ ഹസ്നയുടെ മരണം; കൊടി സുനി വയനാട്ടിൽ നടത്തിയ പാര്‍ട്ടിയെക്കുറിച്ചും അന്വേഷണം, യുവാവിനെ വീണ്ടും ചോദ്യം ചെയ്തു


കോഴിക്കോട്: താമരശ്ശേരി കൈതപ്പൊയിലിലെ ഹസ്നയുടെ മരണവുമായി ബന്ധപ്പെട്ട് കൂടെ താമസിച്ച് യുവാവിനെ ചോദ്യം ചെയ്ത് പൊലീസ്. രണ്ടാം തവണയാണ് ആദിലിന്‍റെ മൊഴി പൊലീസ് രേഖപ്പെടുത്തുന്നത്. യുവതിയുടെ ശബ്ദ രേഖ പുറത്ത് വന്ന സാഹചര്യത്തിലാണ് വീണ്ടും മൊഴി എടുത്തത്. ലഹരി ഉപയോഗത്തേക്കുറിച്ചു പുറത്തുപറയുമെന്നായിരുന്നു യുവതിയുടെ ശബ്ദ സന്ദേശം. ശബ്ദസന്ദേശത്തിൽ യുവതി കൊടിസുനിയുടെയും ഷിബുവിന്‍റെ പേരും പറഞ്ഞിരുന്നു. താമരശ്ശേരിയിലെ ഗുണ്ടയും നിരവധി കേസിലെ പ്രതിയുമാണ് ഷിബു. ഹസ്നയുടെ മരണവുമായി ബന്ധപ്പെട്ട് കൊടി സുനിയുടെ പരോൾ അവസാനിക്കുന്നതിന് മുൻപ് വയനാട്ടിൽ നടത്തിയ പാർട്ടിയെകുറിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ഈ പാർട്ടിയിൽ താമരശ്ശേരി സ്വദേശികളും പങ്കെടുത്തിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group