Join News @ Iritty Whats App Group

‘മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു’; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ


‘മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു’; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ


അസമിലെ മിയ മുസ്ലിങ്ങള്‍ക്കെതിരെ വംശീയ വിദ്വേഷ പ്രസംഗവുമായി അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. ബിജെപിയും ഹിമന്ത ബിശ്വ ശര്‍മ്മയും മിയാ മുസ്ലീങ്ങള്‍ക്കെതിരെ നേരിട്ട് പോരാടാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നതെന്നും എന്നും ഹിമന്ത അടിവരയിട്ടു പറഞ്ഞു. ‘അവര്‍ക്ക് പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നാല്‍ മാത്രമേ അവര്‍ അസം വിടൂ’ എന്ന് പറഞ്ഞുകൊണ്ട് മിയാകളെ ഉപദ്രവിക്കാനും പ്രശ്‌നത്തിലാക്കാനും അസമിന്റെ മുഖ്യമന്ത്രി ജനങ്ങളോട് അഭ്യര്‍ത്ഥിക്കുക കൂടി ചെയ്തു.സംസ്ഥാനത്തെ സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (എസ്ഐആര്‍) പ്രക്രിയയില്‍ ‘നാലു ലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെ മിയ വോട്ടര്‍മാരെ’ വോട്ടര്‍ പട്ടികയില്‍ നിന്ന് ഞങ്ങള്‍ നീക്കം ചെയ്യുമെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.

അസമിലെ എസ്‌ഐആര്‍ പ്രക്രിയയില്‍ വോട്ടര്‍ പട്ടികയില്‍ പേരുകള്‍ ഉള്‍പ്പെടുത്തിയതിനെതിരെ വ്യാപകമായ വ്യാജ എതിര്‍പ്പുകള്‍ ഉന്നയിച്ചതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ നേരിടുമ്പോളാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ സംസ്ഥാനത്തെ ബംഗാളി സംസാരിക്കുന്ന മുസ്ലീങ്ങള്‍ക്കെതിരെ കടന്നാക്രമണം നടത്തിയത്. ബംഗാളി സംസാരിക്കുന്ന മുസ്ലീങ്ങളെ അവഹേളിക്കുന്ന അര്‍ത്ഥത്തില്‍ അസമില്‍ സാധാരണയായി ഉപയോഗിക്കുന്ന മിയ എന്ന പദം ഉപയോഗിച്ചു കൊണ്ട് തന്നെയാണ് ഒരു മടിയും കൂടാതെ മിയ സമൂഹത്തിന് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്ന് ശര്‍മ്മ വാദിക്കുന്നത്. പലരേയും വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കിയതിന് പിന്നില്‍ തങ്ങളാണെന്ന് ബിജെപി മുഖ്യമന്ത്രി ലേശം പോലും സംശയത്തിന് ഇടനല്‍കാതെ പറഞ്ഞു. ‘മിയാസിന് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുക’ എന്നത് തന്റെ ‘ജോലി’യാണെന്നും ‘അടുത്ത മുപ്പത് വര്‍ഷത്തേക്ക്, നമുക്ക് ജീവിക്കണമെങ്കില്‍ ധ്രുവീകരണ രാഷ്ട്രീയം പ്രയോഗിക്കണമെന്നും വംശീയവെറിയോടെ ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. മിയ സമൂഹത്തിനെതിരായ അതിക്രമങ്ങള്‍ക്കെതിരെ പൊലീസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പ്രതിപക്ഷം നടത്തുന്ന ശ്രമങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് ഹിമന്ത ബിശ്വ ശര്‍മ്മ നല്‍കിയ ഉത്തരം ഇതാണ്.

”ഏത് വിധത്തിലും മിയകള്‍ക്ക് ബുദ്ധിമുട്ടും ഉപദ്രവവും ഉണ്ടാക്കാന്‍ കഴിയുന്നവര്‍ അത് ചെയ്യണം. നിങ്ങളുള്‍പ്പെടെ. റിക്ഷയില്‍, 5 രൂപ ചാര്‍ജ് ആണെങ്കില്‍, മിയ മുസ്ലീങ്ങളുടെ റിക്ഷയില്‍ അവര്‍ക്ക് 4 രൂപ നല്‍കുക. അവര്‍ പൊലീസില്‍ പരാതി നല്‍കിയാല്‍ അത് അസം പൊലീസ് നോക്കിക്കോളും. അവര്‍ക്ക് പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നാല്‍ മാത്രമേ അവര്‍ അസം വിടൂ… ഇതൊന്നും ഒരു വിഷയമേ അല്ല. ഹിമാന്ത ബിശ്വ ശര്‍മ്മയും ബിജെപിയും മിയാസിനെതിരെ നേരിട്ട് രംഗത്തുണ്ട്. ഇവ പ്രശ്നങ്ങളാണെന്ന് ഞങ്ങളോട് പറയുന്നതിന്റെ അര്‍ത്ഥമെന്താണ്? ഞങ്ങള്‍ക്ക് അത് തുറന്നു പറയാന്‍ ഒരു മടിയുമില്ല. ഞങ്ങള്‍ അത് മറച്ചുവെക്കുന്നില്ല. നേരത്തെ, ആളുകള്‍ എന്തെങ്കിലും അവര്‍ക്കെതിരെ ചെയ്യാന്‍ ഭയപ്പെട്ടിരുന്നു; ഇപ്പോള്‍ ഞാന്‍ തന്നെ ആളുകളെ അവര്‍ക്കെതിരെ കുഴപ്പങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കാന്‍ പ്രോത്സാഹിപ്പിക്കുകയാണ്. നിങ്ങള്‍ അവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നില്ലെങ്കില്‍ അവര്‍ എവിടേയും എത്തിച്ചേരും. ഇന്നലെ അവര്‍ ദുലിയാജനില്‍ (കിഴക്കന്‍ അസമിലെ ഒരു പട്ടണം) വരെ എത്തിയിട്ടുണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. അതിനാല്‍ നിങ്ങളും അവര്‍ക്കെതിരെ പ്രശ്‌നമുണ്ടാക്കണം, അവരോട് സഹതാപം പ്രകടിപ്പിക്കുന്ന വാര്‍ത്തകള്‍ ചെയ്യരുത്. അല്ലെങ്കില്‍ നിങ്ങളുടെ സ്വന്തം വീട്ടില്‍ ലവ് ജിഹാദ് ഉണ്ടാകും.’

കോണ്‍ഗ്രസ് എന്നെ എത്ര വേണമെങ്കിലും വിമര്‍ശിച്ചോട്ടെ എന്റെ ജോലി മിയ ജനതയെ കഷ്ടപ്പെടുത്തുക എന്നതാണ്,’ ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നിയമത്തെ ദുരുപയോഗിച്ചു കൊണ്ട് മിയ സമൂഹത്തിന് അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നുവെന്ന കോണ്‍ഗ്രസ് വിമര്‍ശങ്ങള്‍ക്ക് മറുപടിയായാണ് ഹിമന്തയുടെ പരാമര്‍ശം. വോട്ടര്‍ പട്ടികയില്‍ നിന്ന് പലരേയും ഒഴിവാക്കാന്‍ വ്യാജ പരാതികളും എതിര്‍പ്പും ഉന്നയിക്കുന്നുവെന്ന ആക്ഷേപങ്ങള്‍ക്ക് അത് ബിജെപി ചെയ്യിക്കുന്നത് തന്നെയാണെന്നാണ് ഹിമന്തയുടെ പ്രതികരണം.

എന്തൊക്കെ പരാതികള്‍ ഉണ്ടായിട്ടുണ്ടോ അത് എന്റെ നിര്‍ദ്ദേശപ്രകാരമാണ്. മിയാസിനെതിരെ പരാതികള്‍ നല്‍കുന്നത് തുടരണമെന്ന് ഞാന്‍ തന്നെ ബിജെപിക്കാരോട് പറഞ്ഞിട്ടുണ്ട്. ഇതിനെക്കുറിച്ച് മറച്ചുവെക്കാന്‍ ഒന്നുമില്ല. ഞാന്‍ മീറ്റിംഗുകള്‍ നടത്തിയിട്ടുണ്ട്, വീഡിയോ കോണ്‍ഫറന്‍സുകള്‍ നടത്തിയിട്ടുണ്ട്, സാധ്യമാകുന്നിടത്തെല്ലാം ഫോം 7 പൂരിപ്പിക്കണമെന്ന് ഞാന്‍ ആളുകളോട് പറഞ്ഞിട്ടുണ്ട്. അങ്ങനെ അവര്‍ക്ക് അല്‍പ്പം ഓടേണ്ടിവരുന്നു, അസ്വസ്ഥരാകുന്നു, അങ്ങനെ അസമീസ് ജനത ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് അവര്‍ക്ക് മനസ്സിലാകും. കോണ്‍ഗ്രസിന് എതിര്‍പ്പുണ്ടെങ്കില്‍ അങ്ങനെയാകട്ടെ,.

നിലവിലുള്ള ഇലക്ടറല്‍ പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്യുന്നതിനുള്ള പ്രസക്തമായ ഫോമായ ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഫോം 7-ല്‍ തെറ്റായ എതിര്‍പ്പുകള്‍ നല്‍കുന്നത് ഒരു വര്‍ഷം വരെ തടവോ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണെന്നിരിക്കെയാണ് ഞങ്ങള്‍ ഇത് ചെയ്യുന്നുണ്ടെന്ന ബിജെപി മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നാല്‍ ബിജെപി രാജ്യവ്യാപകമായ ഇത്തരം നടപടികളെല്ലാം കണ്ടില്ലെന്ന് നടിയ്ക്കുകയാണ്.

Post a Comment

Previous Post Next Post
Join Our Whats App Group