Join News @ Iritty Whats App Group

കണ്ണൂർ ടൗൺ ബസ്സ്റ്റാൻഡിലെ സ്വകാര്യ ടൂറിസ്റ്റ് ഹോമിൽ തൃശൂരുകാരൻ, ചില്ലറക്കാരനല്ല! 500 ഗ്രാം ഹാഷിഷ് ഓയിലുമായി പിടിയിൽ

കണ്ണൂർ ടൗൺ ബസ്സ്റ്റാൻഡിലെ സ്വകാര്യ ടൂറിസ്റ്റ് ഹോമിൽ തൃശൂരുകാരൻ, ചില്ലറക്കാരനല്ല! 500 ഗ്രാം ഹാഷിഷ് ഓയിലുമായി പിടിയിൽ


കണ്ണൂർ: കണ്ണൂരിൽ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ. 500 ഗ്രാം ഹാഷിഷ് ഓയിലുമായി തൃശൂർ സ്വദേശി നിജിൽ.സി.എസ് (20) എന്നയാളാണ് പിടിയിലായത്. കണ്ണൂർ ടൗൺ ബസ് സ്റ്റാൻഡിലുള്ള സ്വകാര്യ ടൂറിസ്റ്റ് ഹോമിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. കണ്ണൂർ ഭാഗത്തേക്ക് മൊത്തമായും ഹാഷിഷ് ഓയിൽ എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് പ്രതി. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്.

എക്‌സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർക്കോട്ടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അബ്ദുൾ അഷ്‌റഫ്‌.കെ യുടെ നേതൃത്വത്തിലായിരുന്നു പരിശോധന. അസിസ്റ്റന്റ് ഇസ്പെക്ടർമാരായ അബ്ദുൽ നാസർ.ആർ.പി, അനിൽകുമാർ.പി.കെ, പ്രമോദ്.പി, അജിത്ത്. സി, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ഉമേഷ്‌.കെ, സിവിൽ എക്സൈസ് ഓഫീസർമാരായ ഗണേഷ് ബാബു.പി.വി, ശ്യാം രാജ്.എം.വി, സുജേഷ്.എം.വി, സായൂജ്.വി.കെ, സനൽ, വുമൺ സിവിൽ എക്‌സൈസ് ഓഫീസർ സീമ എന്നിവരാണ് എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്

Post a Comment

أحدث أقدم
Join Our Whats App Group