Join News @ Iritty Whats App Group

കോ​ഴി​യി​റ​ച്ചി​യു​ടെ വി​ല കു​തി​ച്ചു​ക​യ​റു​ന്നു; വ്യാ​പാ​രി​ക​ൾ പ്ര​തി​സ​ന്ധി​യി​ൽ;200 ക​ട​ന്നേ​ക്കു​മെ​ന്ന് സൂ​ച​ന

കോ​ഴി​യി​റ​ച്ചി​യു​ടെ വി​ല കു​തി​ച്ചു​ക​യ​റു​ന്നു; വ്യാ​പാ​രി​ക​ൾ പ്ര​തി​സ​ന്ധി​യി​ൽ;200 ക​ട​ന്നേ​ക്കു​മെ​ന്ന് സൂ​ച​ന


കാ​യം​കു​ളം : ക്രി​സ്മ​സും പു​തു​വ​ർ​ഷ ആ​ഘോ​ഷ​ങ്ങ​ളും ക​ഴി​ഞ്ഞി​ട്ടും കോ​ഴി​യി​റ​ച്ചി​യു​ടെ വി​ല കു​റ​യാ​ത്ത​ത് ഇ​റ​ച്ചി​ക്കോ​ഴി വ്യാ​പാ​രി​ക​ളെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി. ഇ​ന്ന​ത്തെ വി​ല കി​ലോ​യ്ക്ക് 178 ആ​ണ് ചി​ല ഇ​ട​ങ്ങ​ളി​ൽ വി​ല 180 ന് ​മു​ക​ളി​ലാ​ണ്.വി​ല കു​തി​ച്ചു​ക​യ​റി​യ​തു​മൂ​ലം പ​ല ചി​ല്ല​റ വി​ൽ​പ്പ​ന കേ​ന്ദ്ര​ങ്ങ​ളും ഇ​പ്പോ​ൾ വി​ൽ​പ​ന നി​ർ​ത്തി അ​ട​ച്ചി​ടു​ന്ന അ​വ​സ്ഥ​വ​രെ എ​ത്തി​യി​രി​ക്കു​ക​യാ​ണ്.​

കോ​ഴി​യി​റ​ച്ചി വി​ല​കൂ​ടി​യ​ത് മൂ​ലം ഹോ​ട്ട​ൽ വ്യാ​പാ​ര മേ​ഖ​ല​യും പ്ര​തി​സ​ന്ധി​യി​ലാ​യി.​ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ പ​ക്ഷി​പ്പ​നി ആ​ശ​ങ്ക സൃ​ഷ്ടി​ച്ചെ​ങ്കി​ലും കോ​ഴി വി​ല ഉ​യ​ർ​ന്നു​ത​ന്നെ നി​ൽ​ക്കു​ക​യാ​ണ്. ജി​ല്ല​യി​ൽ പ​ക്ഷി​പ്പ​നി സ​മ​യ​ങ്ങ​ളി​ൽ കോ​ഴി വി​ല സാ​ധാ​ര​ണ ഇ​ടി​യു​ക​യാ​ണ് പ​തി​വ്.

എ​ന്നാ​ൽ കോ​ഴി വി​ല വ​ർ​ധി​ക്കു​ക​യാ​ണ് ഉ​ണ്ടാ​യ​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ വി​ല​കൂ​ടി ഇ​രു​നൂ​റി​ന് മു​ക​ളി​ൽ എ​ത്താ​നാ​ണ് സാ​ധ്യ​ത​യെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. ത​മി​ഴ്നാ​ട് ലോ​ബി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള വ​ൻ കി​ട കോ​ഴി ഫാ​മു​ക​ൾ കൃ​ത്രി​മ ക്ഷാ​മം സൃ​ഷ്ടി​ച്ച് കോ​ഴി വി​ല അ​ന്യാ​യ​മാ​യി വ​ർ​ധി​പ്പി​ക്കു​ക​യാ​ണെ​ന്ന് ചെ​റു​കി​ട വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു.

വി​ല നി​യ​ന്ത്രി​ക്കാ​ൻ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്നും വ്യാ​പാ​രി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു. വി​ല നി​യ​ന്ത്രി​ച്ചി​ല്ലെ​ങ്കി​ൽ ചെ​റു​കി​ട വ്യാ​പാ​രി​ക​ൾ ക​ട​ക​ൾ പൂ​ർ​ണ​മാ​യി അ​ട​ച്ചി​ടു​മെ​ന്ന് മു​ന്ന​റി​യി​പ്പും ന​ൽ​കി ക​ഴി​ഞ്ഞു. എ​ന്നാ​ൽ ഉ​ൽ​പ്പാ​ദ​നം കു​റ​ഞ്ഞ​തും ആ​വ​ശ്യ​ക്കാ​ർ ഏ​റി​യ​തു​മാ​ണ് വി​ല വ​ർ​ധ​ന​വി​ന് കാ​ര​ണ​മെ​ന്ന് ആ​ൾ കേ​ര​ള പൗ​ൾ​ട്രി ഫെ​ഡ​റേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ് കെ ​ന​സീ​ർ പ​റ​ഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group