Join News @ Iritty Whats App Group

മ​ക​ര​വി​ള​ക്ക് 14ന്; ​തി​ര​ക്ക് നി​യ​ന്ത്ര​ണ​ത്തി​നു പോ​ലീ​സി​നു മാ​സ്റ്റ​ര്‍ പ്ലാ​ന്‍; വ്യൂ ​പോ​യി​ന്‍റു​ക​ളി​ലും സു​ര​ക്ഷാ സം​വി​ധാ​നം

മ​ക​ര​വി​ള​ക്ക് 14ന്; ​തി​ര​ക്ക് നി​യ​ന്ത്ര​ണ​ത്തി​നു പോ​ലീ​സി​നു മാ​സ്റ്റ​ര്‍ പ്ലാ​ന്‍; വ്യൂ ​പോ​യി​ന്‍റു​ക​ളി​ലും സു​ര​ക്ഷാ സം​വി​ധാ​നം


ശ​ബ​രി​മ​ല: ശ​ബ​രി​മ​ല​യി​ല്‍ മ​ക​ര​വി​ള​ക്ക് 14ന്. ​മ​ക​ര​സം​ക്ര​മ​പൂ​ജ അ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞാ​ണ്. പ​ന്ത​ള​ത്തു നി​ന്നെ​ത്തി​ക്കു​ന്ന തി​രു​വാ​ഭ​ര​ണ​ങ്ങ​ള്‍ ചാ​ര്‍​ത്തി വൈ​കു​ന്നേ​രം ദീ​പാ​രാ​ധ​ന ന​ട​ക്കു​മ്പോ​ഴാ​ണ് പൊ​ന്ന​മ്പ​ല​മേ​ട്ടി​ല്‍ മ​ക​ര​ജ്യോ​തി തെ​ളി​യു​ന്ന​ത്. മ​ക​ര​ജ്യോ​തി​യും സം​ക്ര​മ ന​ക്ഷ​ത്ര​വും ക​ണ്ടു തൊ​ഴാ​നാ​യി ഭ​ക്ത​ല​ക്ഷ​ങ്ങ​ളാ​ണ് ശ​ബ​രി​മ​ല​യി​ലെ​ത്തു​ന്ന​ത്.

മ​ക​ര​വി​ള​ക്ക് ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ എ​ഡി​എം അ​രു​ണ്‍ എ​സ്. നാ​യ​രു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ സ​ന്നി​ധാ​ന​ത്തു ചേ​ര്‍​ന്ന യോ​ഗം വി​ല​യി​രു​ത്തി. മ​ക​ര​വി​ള​ക്ക് ദ​ര്‍​ശ​ന​ത്തി​ന് എ​ത്തി​ച്ചേ​രു​ന്ന ഭ​ക്ത​രു​ടെ സു​ര​ക്ഷ​യ്ക്കു​ള്ള ബാ​രി​ക്കേ​ഡു​ക​ള്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്. ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് പ്ര​കാ​രം മ​ക​ര​വി​ള​ക്ക് ഉ​ത്സ​വ​ത്തി​ന് എ​ത്തു​ന്ന ഭ​ക്ത​ര്‍​ക്ക് ചി​ല നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. നാ​ളെ 35,000 പേ​രെ വെ​ര്‍​ച്വ​ല്‍ ക്യൂ ​വ​ഴി​യും 5,000 പേ​രെ സ്പോ​ട്ട് ബു​ക്കിം​ഗ് വ​ഴി​യും സ​ന്നി​ധാ​ന​ത്തേ​ക്ക് ക​ട​ത്തി വി​ടാ​നാ​ണ് കോ​ട​തി ഉ​ത്ത​ര​വ്.

മ​ക​ര​വി​ള​ക്ക് ദി​വ​സം 30,000 പേ​രെ വെ​ര്‍​ച്വ​ല്‍ ക്യൂ ​വ​ഴി​യും 5,000 പേ​രെ സ്പോ​ട്ട് ബു​ക്കിം​ഗ് വ​ഴി​യും ക​ട​ത്തി വി​ടും. 15 മു​ത​ല്‍ 18 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ വെ​ര്‍​ച്വ​ല്‍ ക്യൂ ​വ​ഴി 50,000 പേ​രെ​യും 5,000 പേ​രെ സ്പോ​ട്ട് ബു​ക്കിം​ഗ് ആ​യും നി​ജ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 19ന് ​വെ​ര്‍​ച്വ​ല്‍ ക്യൂ ​വ​ഴി 30,000 പേ​രെ​യും സ്പോ​ട്ട് ബു​ക്കിം​ഗ് വ​ഴി 5,000 പേ​രെ​യു​മാ​ണ് ദ​ര്‍​ശ​ന​ത്തി​നാ​യി അ​യ​യ്ക്കു​ന്ന​ത്.

സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യും കോ​ട​തി​വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലും നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഭ​ക്ത​ര്‍ കൃ​ത്യ​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് എ​ഡി​എം പ​റ​ഞ്ഞു.മ​ക​ര​വി​ള​ക്ക് ദി​വ​സം രാ​വി​ലെ 10 മു​ത​ല്‍ നി​ല​യ്ക്ക​ലി​ല്‍ നി​ന്നും പ​മ്പ​യി​ലേ​ക്കും 11 മു​ത​ല്‍ പ​മ്പ​യി​ല്‍ നി​ന്നു സ​ന്നി​ധാ​ന​ത്തേ​ക്കും ഭ​ക്ത​രെ ക​ട​ത്തി​വി​ടി​ല്ല. ഘോ​ഷ​യാ​ത്ര സ​മാ​പി​ച്ച​തി​നു ശേ​ഷം മാ​ത്ര​മേ ഭ​ക്ത​രെ പ്ര​വേ​ശി​പ്പി​ക്കു​ക​യു​ള്ളൂ.

ഹി​ല്‍​ടോ​പ്പി​ല്‍ ഇ​ന്നു മു​ത​ല്‍ വാ​ഹ​ന​പാ​ര്‍​ക്കിം​ഗ് അ​നു​വ​ദി​ക്കി​ല്ല
ഹി​ല്‍​ടോ​പ്പി​ല്‍ ഇ​ന്നു രാ​വി​ലെ എ​ട്ടു മു​ത​ല്‍ 15 ന് ​ഉ​ച്ച​യ്ക്ക് 12 വ​രെ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളു​ടെ പാ​ര്‍​ക്കിം​ഗ് നി​രോ​ധി​ച്ചു. കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍​ക്കും സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള വാ​ഹ​ന​ങ്ങ​ള്‍​ക്കും മാ​ത്ര​മേ പാ​ര്‍​ക്കിം​ഗി​ന് അ​നു​മ​തി​യു​ള്ളൂ. സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ള്‍ നി​ല​യ്ക്ക​ലി​ല്‍ പാ​ര്‍​ക്ക് ചെ​യ്യ​ണം. നാ​ളെ വൈ​കു​ന്നേ​രം ആ​റി​നു​ശേ​ഷം കാ​ന​ന​പാ​ത​യി​ല്‍ എ​രു​മേ​ലി​യി​ല്‍ നി​ന്നും ഭ​ക്ത​രെ ക​ട​ത്തി​വി​ടി​ല്ല.

അ​ഴു​ത​ക്ക​ട​വ് വ​ഴി 14ന് ​രാ​വി​ലെ എ​ട്ടി​നു ശേ​ഷ​വും ഭക്ത​ര്‍​ക്ക് പ്ര​വേ​ശ​ന​മു​ണ്ടാ​യി​രി​ക്കി​ല്ല. മു​ക്കു​ഴി​യി​ല്‍ നി​ന്ന് 14ന് ​രാ​വി​ലെ പ​ത്തി​നു ശേ​ഷം ഭ​ക്ത​രെ ക​ട​ത്തി​വി​ടി​ല്ല. പു​ല്ലു​മേ​ട്ടിലും ഇ​തേ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 14ന് ​വൈ​കു​ന്നേ​രം നാ​ലി​നു ശേ​ഷം പു​ല്ലു​മേ​ട് നി​ന്നും ഭ​ക്ത​രെ ക​ട​ത്തി​വി​ടി​ല്ല. അ​വ​ര്‍​ക്ക് പു​ല്ലു​മേ​ട്ടില്‍ നി​ന്ന് മ​ക​ര​വി​ള​ക്ക് ദ​ര്‍​ശി​ക്കാ​നു​ള്ള സൗ​ക​ര്യ​മു​ണ്ട്. ജ്യോ​തി ദ​ര്‍​ശ​ന​ത്തി​ന് ശേ​ഷം കാ​ന​ന​പാ​ത വ​ഴി സ​ന്നി​ധാ​ന​ത്തേ​ക്ക് വ​രാ​ന്‍ അ​നു​വ​ദി​ക്കി​ല്ല. അ​വി​ടെ നി​ന്ന് തി​രി​ച്ച് സ​ത്രം വ​ഴി​യോ വ​ള്ള​ക്ക​ട​വ് വ​ഴി​യോ എ​ത്തി​യ ശേ​ഷം സ​ന്നി​ധാ​ന​ത്തെ​ത്താം.

തി​ര​ക്ക് നി​യ​ന്ത്ര​ണ​ത്തി​നു പോ​ലീ​സി​നു മാ​സ്റ്റ​ര്‍ പ്ലാ​ന്‍
പോ​ലീ​സ് തി​ര​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​ന് വി​ശ​ദ​മാ​യ ക്രൗ​ഡ് മാ​നേ​ജ്മെ​ന്‍റ് മാ​സ്റ്റ​ര്‍ പ്ലാ​ന്‍ ത​യ്യാ​റാ​ക്കി​യി​ട്ടു​ണ്ട്. സ​ന്നി​ധാ​നം, പ​മ്പ, നി​ല​യ്ക്ക​ല്‍ സ്പെ​ഷ​ല്‍ ഓ​ഫീ​സ​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഭ​ക്ത​ര്‍​ക്ക് സു​ഗ​മ​മാ​യ മ​ക​ര​വി​ള​ക്ക് ദ​ര്‍​ശ​നം ന​ട​ത്തി സു​ര​ക്ഷി​ത​മാ​യി മ​ട​ങ്ങാ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഒ​രു​ക്കും. കൂ​ടു​ത​ല്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ വി​ന്യ​സി​ക്കും.

കൂ​ടാ​തെ കേ​ന്ദ്ര​സേ​ന ആ​ര്‍​എ​എ​ഫ്, എ​ന്‍​ഡി​ആ​ര്‍​എ​ഫ് സം​ഘ​വും സ​ഹാ​യ​ത്തി​നു​ണ്ടാ​കും. ഭ​ക്ത​രെ വി​വി​ധ സ്ഥ​ല​ത്തേ​ക്ക് തി​ര​കെ എ​ത്തി​ക്കു​ന്ന​തി​ന് പ​മ്പ​യി​ല്‍ നി​ന്നും ചെ​യി​ന്‍ സ​ര്‍​വീ​സും ദീ​ര്‍​ഘ​ദൂ​ര സ​ർ​വീ​സും ഉ​ള്‍​പ്പെടെ ആ​യി​ര​ത്തോ​ളം കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍ സ​ര്‍​വീ​സ് ന​ട​ത്തും. മ​ക​ര​ജ്യോ​തി ദ​ര്‍​ശ​ന​ത്തി​ന് നി​ര​വ​ധി ഭ​ക്ത​ര്‍ ത​മ്പ​ടി​ക്കാ​റു​ണ്ട്. വ​ന​പ്ര​ദേ​ശ​ത്ത് കു​ടി​ലു​ക​ള്‍ കെ​ട്ടു​ന്ന​തും അ​ന​ധി​കൃ​ത​മാ​യി പാ​ച​കം ചെ​യ്യു​ന്ന​തും ക​ര്‍​ശ​ന​മാ​യി നി​രോ​ധി​ച്ചി​ട്ടു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ പോ​ലീ​സ്, വ​നം​വ​കു​പ്പ്, ഫ​യ​ര്‍​ഫോ​ഴ്സ് എ​ന്നി​വ​യു​ടെ സം​ഘ​ങ്ങ​ള്‍ സം​യു​ക്ത​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തും.

വ്യൂ ​പോ​യി​ന്‍റു​ക​ളി​ലും സു​ര​ക്ഷാ സം​വി​ധാ​നം
മ​ക​ര​ജ്യോ​തി ദ​ര്‍​ശ​ന​ത്തി​നു​ള്ള വ്യൂ ​പോ​യി​ന്‍റു​ക​ളി​ല്‍ ജി​ല്ലാ​ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. എ​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലും വേ​ണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്.ശ​ബ​രി​മ​ല​യ്ക്കും പ​മ്പ​യ്ക്കും പു​റ​ത്ത് ജ്യോ​തി​ദ​ര്‍​ശ​നം സാ​ധ്യ​മാ​യ ഇ​ട​ങ്ങ​ളി​ല്‍ ഭ​ക്ത​ര്‍ ത​മ്പ​ടി​ക്കാ​റു​ണ്ട്. പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലാ​യു​ള്ള ഇ​ത്ത​രം കേ​ന്ദ്ര​ങ്ങ​ളി​ലും വേ​ണ്ട സൗ​ക​ര്യ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി വ​രു​ന്നു. ഈ ​കേ​ന്ദ്ര​ങ്ങ​ളി​ലെ​ല്ലാം മെ​ഡി​ക്ക​ല്‍, ഫ​യ​ര്‍​ഫോ​ഴ്സ്, ആം​ബു​ല​ന്‍​സ് സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി, കോ​ന്നി മെ​ഡി​ക്ക​ല്‍ കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ അ​ടി​യ​ന്ത​ര സേ​വ​ന​ങ്ങ​ള്‍​ക്കാ​യി സൗ​ക​ര്യ​ങ്ങ​ള്‍ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. ഡോ​ക്ട​ര്‍​മാ​രുടെ സേ​വ​ന​വും അ​ധി​ക​മാ​യി സ​ന്നി​ധാ​ന​ത്തും പ​മ്പ​യി​ലും നി​ല​യ്ക്ക​ലും മ​റ്റ് വ്യൂ ​പോ​യി​ന്‍റു​ക​ളി​ലും ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മ​റ്റ് സ​ജ്ജീ​ക​ര​ണ​ങ്ങ​ള്‍ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പൂ​ര്‍​ത്തി​യാ​ക്കി വ​രു​ന്നു. എ​ല്ലാ വ​കു​പ്പു​ക​ളു​ടെ​യും ഒ​രു​ക്ക​ങ്ങ​ള്‍ അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണെ​ന്നും ഭ​ക്ത​ര്‍ വ​കു​പ്പു​ക​ളു​ടെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ കൃ​ത്യ​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും എ​ഡി​എം പ​റ​ഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group