Join News @ Iritty Whats App Group

ഡ്രൈ​വ​ർ​മാ​ർ 1.4 ല​ക്ഷ​ത്തി​ല​ധി​കം: ഭാ​ര​ത് ടാ​ക്സി സ​മ്പൂ​ർ​ണ ലോ​ഞ്ചിം​ഗ് ഈ ​മാ​സം അ​വ​സാ​നം

ഡ്രൈ​വ​ർ​മാ​ർ 1.4 ല​ക്ഷ​ത്തി​ല​ധി​കം: ഭാ​ര​ത് ടാ​ക്സി സ​മ്പൂ​ർ​ണ ലോ​ഞ്ചിം​ഗ് ഈ ​മാ​സം അ​വ​സാ​നം


പ​ര​വൂ​ർ: സ​ർ​ക്കാ​ർ പി​ന്തു​ണ​യു​ള്ള ഭാ​ര​ത് ടാ​ക്സി സ​ർ​വി​സ് ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ ഡ​ൽ​ഹി​യ​ട​ക്കം രാ​ജ്യ​ത്തെ പ്ര​മു​ഖ ന​ഗ​ര​ങ്ങ​ളി​ൽ സ​മ്പൂ​ർ​ണ സേ​വ​നം ആ​രം​ഭി​ക്കു​ന്നു. 2025 ഡി​സം​ബ​ർ ര​ണ്ടു മു​ത​ൽ ഡ​ൽ​ഹി​യി​ൽ ഈ ​ആ​പ്പ് വ​ഴി​യു​ള്ള ടാ​ക്സി സ​ർ​വീ​സ് പ​രീ​ക്ഷ​ണ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​രം​ഭി​ക്കു​ക​യു​ണ്ടാ​യി.

അ​തി​നുശേ​ഷം വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് 4000, മ​റ്റ് സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് 1500 – ഉം ​ഉ​ൾ​പ്പെ​ടെ പ്ര​തി​ദി​നം ശ​രാ​ശ​രി 5500 റൈ​ഡു​ക​ളാ​ണ് ന​ട​ന്നു വ​രു​ന്ന​ത്. ക്യാ​ബ്, ഓ​ട്ടോ​റി​ക്ഷ, ബൈ​ക്ക് തു​ട​ങ്ങി​യ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ഇ​തു​വ​രെ 1.4 ല​ക്ഷ​ത്തി​ല​ധി​കം ഡ്രൈ​വ​ർ​മാ​ർ ആ​പ്പി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.ഭാ​ര​ത് ടാ​ക്സി ആ​പ്പി​നെ പി​ന്തു​ണ​യ്ക്കു​ന്ന​തും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തും സ​ഹ​ കാ​ർ ടാ​ക്സി കോ-​ഓ​പ്പ​റേ​റ്റീ​വ് ലി​മി​റ്റ​ഡാ​ണ്. ഇ​തി​ൽ എ​ട്ട് പ്ര​മു​ഖ സ​ഹ​ക​ര​ണ, ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്നു.

സ​ഹ​ക​ര​ണ മ​ന്ത്രാ​ല​യം വ​ഴി കേ​ന്ദ്ര സ​ർ​ക്കാ​ർ ത​ന്നെ​യാ​ണ് ഈ ​സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ മു​ഖ്യ പ്ര​മോ​ട്ട​റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. മാ​ത്ര​മ​ല്ല സം​ഘ​ത്തി​ന്‍റെ ഭ​ര​ണ സ​മി​തി​യി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ര​ണ്ട് ഡ്രൈ​വ​ർ പ്ര​തി​നി​ധി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വാ​ണി​ജ്യ വാ​ഹ​ന ഡ്രൈ​വ​ർ​മാ​ർ സ്വ​കാ​ര്യ ക​മ്പ​നി​ക​ളെ ആ​ശ്ര​യി​ക്കു​ന്ന​ത് കു​റ​യ്ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ 2024 മാ​ർ​ച്ചി​ൽ കേ​ന്ദ്ര മ​ന്ത്രി അ​മി​ത് ഷാ​യാ​ണ് ഈ ​ആ​പ്പി​ന്‍റെ പ്രാ​രം​ഭ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

റാ​പ്പി​ഡോ, ഓ​ല, ഉ​ബ​ർ തു​ട​ങ്ങി​യ സ്വ​കാ​ര്യ ക​മ്പ​നി​ക​ളു​മാ​യി നി​ര​ക്കു​ക​ളു​ടെ കാ​ര്യ​ത്തി​ൽ മ​ത്സ​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഡ്രൈ​വ​ർ​മാ​രെ പ്ര​ധാ​ന പ​ങ്കാ​ളി​ക​ളാ​യി ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ഈ ​ആ​പ്പ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തും അ​തി​ന്‍റെ പ്ര​വ​ർ​ത്ത​നം വി​പു​ലീ​ക​രി​ക്കു​ന്ന​തും. സാ​ധാ​ര​ണ​യാ​യി സ്വ​കാ​ര്യ ക്യാ​ബ് ഓ​പ്പ​റേ​റ്റ​ർ​മാ​ർ ഓ​രോ റൈ​ഡി​നും 20 മു​ത​ൽ 30 ശ​ത​മാ​നം വ​രെ തു​ക ക​മ്മീ​ഷ​നാ​യി ഈ​ടാ​ക്കു​ന്നു​ണ്ട്.

ഇ​തി​ൽ നി​ന്ന് വ്യ​ത്യ​സ്ഥ​മാ​യി ഭാ​ര​ത് ടാ​ക്സി ഡ്രൈ​വ​ർ​മാ​രി​ൽ നി​ന്ന് ഒ​രു വി​ധ​ത്തി​ലു​ള്ള ക​മ്മീ​ഷ​നും എ​ടു​ക്കി​ല്ല. പ​ക​രം വാ​ർ​ഷി​ക ലാ​ഭ വി​ഹി​തം, സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ ലാ​ഭ​ത്തി​ലെ ഒ​രു വി​ഹി​തം, ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ളാ​ണ് ഭാ​ര​ത് ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ​ക്ക് വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്.

ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ, റി​ക്ഷ​ക​ൾ, ടാ​ക്സി​ക​ൾ അ​ട​ക്കം വി​വി​ധ യാ​ത്രാ ഓ​പ്ഷ​നു​ക​ൾ ഭാ​ര​ത് ടാ​ക്സി ആ​പ്പ് വാ​ഗ്ദാ​നം ചെ​യ്യു​ന്നു. ത​ൽ​സ​മ​യ ലൊ​ക്കേ​ഷ​ൻ ട്രാ​ക്കിം​ഗ്, ഡ്രൈ​വ​ർ വെ​രി​ഫി​ക്കേ​ഷ​ൻ, സു​ഹൃ​ത്തു​ക്ക​ളും ബ​ന്ധു​ക്ക​ളു​മാ​യി റൈ​ഡ് വി​ശ​ദാം​ശ​ങ്ങ​ൾ പ​ങ്കി​ടാ​നു​ള്ള സം​വി​ധാ​നം എ​ന്നി​വ​യെ​ല്ലാം ആ​പ്പി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ‌ഈ ​ആ​പ്പ് കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ​ന്നും അ​തു​വ​ഴി ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ അ​ഭി​വൃ​ദ്ധി​ക്ക് പ്ര​ധാ​ന ചാ​ല​ക​ശ​ക്തി​യാ​കു​മെ​ന്നു​മാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​രി​ൻ്റെ ക​ണ​ക്കു​കൂ​ട്ട​ൽ.

Post a Comment

أحدث أقدم
Join Our Whats App Group