മട്ടന്നൂർ മിനി സിവില്‍ സ്‌റ്റേഷന്‍ തുറന്നിട്ട് മാസങ്ങളായിട്ടും പ്രവര്‍ത്തിക്കുന്നത് രണ്ട് ഓഫീസുകള്‍ മാത്രം
കോടികള്‍ മുടക്കി നിര്‍മ്മിച്ച മട്ടന്നൂര്‍ സിവില്‍ സേ്‌റ്റഷന്‍ തുറന്നിട്ട് മാസങ്ങളായെങ്കിലും രണ്ട് ഓഫീസുകളുടെ പ്രവര്‍ത്തനം മാത്രമാണ് ഇവിടെ നടക്കുന്നത്.
അഞ്ച് നിലകളിലായി 5234 ചതുരശ്ര മീറ്ററില്‍ റവന്യൂ ടവര്‍ 34.30 കോടിയോളം രൂപ ചെലവിട്ടാണ് റവന്യൂ ടവര്‍ നിര്‍മിച്ചത്. സര്‍ക്കാര്‍ ഓഫീസുകള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്ന ഉദ്ദേശത്തോടുകൂടി പഴശ്ശി ഇറിഗേഷന്‍ വകുപ്പിന്റെ കീഴില്‍ ലുള്ള മട്ടന്നൂര്‍ കോടതിക്ക് സമീപമാണ് സിവില്‍ സേ്‌റ്റഷന്‍ കെട്ടിടം പണികഴിപ്പിച്ചത്. കെട്ടിടം ഉദ്‌ഘാടനം ചെയ്‌ത് ഒരു വര്‍ഷത്തിനുശേഷമാണ് രണ്ട് ഓഫീസുകളുടെ പ്രവര്‍ത്തനം ഇവിടെ ആരംഭിച്ചത്.
മട്ടന്നൂര്‍ ശ്രീ മഹാദേവക്ഷേത്രത്തിന്റെ ഉടമസ്‌ഥതയിലുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വന്നിരുന്ന എ ഇ ഒ ഓഫീസും ശ്രീകണ്‌ഠപുരത്ത് പ്രവര്‍ത്തിക്കുന്ന സര്‍വ്വേ ഓഫീസുമാണ് ഇപ്പോള്‍ ഈ വലിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവരുന്നത്. ഒന്നാം നിലയില്‍ എ.ഇ.ഒ.ഓഫീസ്, എസ്.എസ്.എ.ബി.ആര്‍.സി, എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ച്, ഫുഡ് ആന്‍ഡ് സേഫ്‌റ്റി ഓഫീസ്, ലീഗല്‍ മെട്രോളജി ഓഫീസ് എന്നിവക്കും രണ്ടാം നിലയില്‍ ഐ.സി.ഡി.എസ്. ഓഫീസ്, കിന്‍ഫ്രാ ലാന്‍ഡ് അക്വിസിഷന്‍ ഓഫീസ്, മെന്റല്‍ ഹെല്‍ത്ത് റിവ്യൂ ബോര്‍ഡ്, മട്ടന്നൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് എന്നിവയും മൂന്നാം നിലയില്‍ വിമാനത്താവള ലാന്‍ഡ് ആര്‍.ടി.ഒഎന്‍ഫോസ്‌മെന്റ്‌റ് ഓഫീസ്, പഴശ്ശി ഇറിഗേഷന്‍, വെക്‌ടര്‍ കണ്‍ട്രോള്‍ ഓഫീസ്, അക്വിസിഷന്‍ ആര്‍ക്കിയോളജി ഓഫീസ്, മൈനര്‍ ഇറിഗേഷന്‍ ഓഫിസ് എന്നിവയ്‌ക്കുമാണ് റവന്യൂ ടവറില്‍ പ്രവര്‍ത്തനാനുമതി.
ഈ ഓഫീസുകള്‍ പ്രവര്‍ത്തിക്കാന്‍ വേണ്ട ഫര്‍ണിച്ചറുകളും മറ്റും ഒരുക്കുന്നതിനുള്ള സംവിധാനം ഇല്ലാത്തതാണ് ഓഫീസ് പ്രവര്‍ത്തനം തുടങ്ങാന്‍ കഴിയാത്തതെന്നാണ് വിവരം.
إرسال تعليق