Join News @ Iritty Whats App Group

ശബരിമല സ്വര്‍ണ്ണക്കൊളള കേസില്‍ കുറ്റക്കാരെന്ന് വ്യക്തമായാല്‍ പാര്‍ട്ടി നടപടി : എം.വി ഗോവിന്ദൻ

ശബരിമല സ്വര്‍ണ്ണക്കൊളള കേസില്‍ കുറ്റക്കാരെന്ന് വ്യക്തമായാല്‍ പാര്‍ട്ടി നടപടി : എം.വി ഗോവിന്ദൻ


ണ്ണൂർ : ശബരിമല സ്വർണക്കൊള്ള വിഷയത്തില്‍ സർക്കാർ ശരിയായ നിലപാടാണ് സ്വീകരിച്ചതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.


കണ്ണൂർ പ്രസ് ക്ളബ്ബ് തെരഞ്ഞെടുപ്പ് പരിപാടിയായ തദ്ദേശം 2025 ല്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന എ. പത്മകുമാറിനെതിരെയുള്ള കുറ്റത്തില്‍ വ്യക്തത വന്നാല്‍ നടപടിയെടുക്കും. ഇതില്‍ ധൃതിവയ്ക്കേണ്ട കാര്യമില്ല. മാധ്യമങ്ങള്‍ പറയുന്നതനുസരിച്ചു ആർക്കെങ്കിലും നടപടിയെടുക്കാൻ കഴിയില്ല. എസ്. ഐ.ടി അന്വേഷണം പൂർത്തിയാകാൻ ഇനിയും മാസങ്ങള്‍ തന്നെയുണ്ട്.

രാഹുല്‍ മാങ്കൂട്ടത്തിനെതിരെയുള്ള നടപടിയെടുത്തത്തില്‍ ഈക്കാര്യത്തില്‍ കൂട്ടി കുഴയ്ക്കേണ്ട കാര്യമില്ല. കോണ്‍ഗ്രസെടുത്തത് മുഖം രക്ഷിക്കാനുള്ള നടപടിയാണ്. രാഹുലിന് സംരക്ഷിക്കുന്നത് കോണ്‍ഗ്രസ് നേതൃത്വമാണ്. ഷാഫി പറമ്ബില്‍ ഇതിന് പിന്നിലുള്ളയാള്‍ തന്നെയാണ്. കേസില്‍ ശിക്ഷിക്കപ്പെട്ടവർ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ തെറ്റില്ല ഒരു കോടതി മാത്രമല്ല ഇവിടെയുള്ളത്. അവർക്ക് മേല്‍ കോടതിയെ സമീപിക്കാം. രാഷ്ട്രീയ പ്രവർത്തനത്തിൻ്റെ ഭാഗമായി വിവിധ കേസുകളില്‍ പ്രതിയാക്കപ്പെടാം. അതൊന്നും പുതിയ കാര്യമല്ല. വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരും പാർട്ടിയുടെ ഭാഗം തന്നെയാണ്.

ശബരിമല സ്വർണക്കൊള്ള വിഷയത്തില്‍ കുറ്റവാളികളെ നിയമത്തിൻ്റെ മുൻപില്‍ കൊണ്ടുവരുന്നതിനാണ് ഹൈക്കോടതിയുടെ നിരീക്ഷണത്തില്‍ എസ്. ഐ.ടി അന്വേഷണം നടത്തിവരുന്നത്. അയ്യപ്പൻ്റെ ഒരു തരി പൊന്നു പോലും നഷ്ടപ്പെടാൻ വിടില്ല. കേരളം കണ്ട ഏറ്റവും വലിയ സ്വർണക്കൊളള നടന്നത് ഗുരുവായൂരിലാണ് 1985 ല്‍ കെ.കരുണാകരൻ മുഖ്യമന്ത്രിയായ വേളയിലാണ് ഗുരുവായൂരപ്പൻ്റെ തിരുവാഭരണം മോഷണം പോയത്. ഇതുവരെ തിരുവാഭരണം എവിടെയെന്ന് അറിഞ്ഞിട്ടില്ല. പുനരന്വേഷണം കണ്ടെത്തി രണ്ടു പേരെ കുറ്റക്കാരെന്ന് കണ്ടെത്തിയെങ്കിലും അവർ നിഷേധിക്കുകയായിരുന്നു. തങ്ങളല്ലതിരുവാഭരണം കട്ടത് അതിന് പിന്നില്‍ വേറെയാളെ ണെന്നാണ് പറഞ്ഞത്.

രണ്ടാമത്തെ അന്വേഷണത്തിലും തിരുവാഭരണ മോഷണ കേസിലെ പ്രതികളെ കണ്ടെത്താനായില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. എല്‍.ഡി.എഫ് സർക്കാരിനെ വിമർശിക്കുന്ന യു.ഡി.എഫുകാർ ചരിത്ര മോർക്കണമെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഈ തദ്ദേശ സ്വയം തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് കണ്ണഞ്ചിക്കുന്ന വിജയം നേടും കണ്ണൂർ കോർപറേഷൻ ഭരണം പിടിച്ചെടുക്കും. സർക്കാർ ചെയ്യുന്ന എന്തിനെയും വിമർശിക്കുന്ന ഇത്തരമൊരു പ്രതിപക്ഷം കേരളത്തില്‍ മാത്രമല്ല ലോകത്തെവിടെയുമില്ലെന്ന് ഗോവിന്ദൻ മാസ്റ്റർ കുറ്റപ്പെടുത്തി.
പരിപാടിയില്‍ പ്രസ് ക്ളബ്ബ് പ്രസിഡൻ്റ് സി. സുനില്‍കുമാർ അദ്ധ്യക്ഷനായി. സി. പി.എം സംസ്ഥാന കമ്മിറ്റിയംഗം എം. പ്രകാശൻ പങ്കെടുത്തു.
സെക്രട്ടറി കബീർ കണ്ണാടിപറമ്ബ് സ്വാഗതവും ട്രഷറർ കെ സതീശൻ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group