Join News @ Iritty Whats App Group

തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളെ ബിജെപിയുടെ ശക്തി കേന്ദ്രങ്ങളാക്കി മാറ്റും, കേരളത്തിലും തമിഴ്നാട്ടിലും അധികാരത്തിലേറാൻ ശ്രമിക്കണമെന്നും നിതിൻ നബീൻ

തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളെ ബിജെപിയുടെ ശക്തി കേന്ദ്രങ്ങളാക്കി മാറ്റും, കേരളത്തിലും തമിഴ്നാട്ടിലും അധികാരത്തിലേറാൻ ശ്രമിക്കണമെന്നും നിതിൻ നബീൻ


ദില്ലി: തെക്കേ ഇന്ത്യയിൽ കൂടുതൽ ശ്രദ്ധ നൽകുമെന്ന് ബി ജെ പിയുടെ പുതിയ ദേശീയ വർക്കിങ് പ്രസിഡന്‍റ് നിതിൻ നബീൻ. തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളെ ബി ജെ പിയുടെ ശക്തി കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് അദ്ദേഹം പറഞ്ഞു. സംഘടന വികസിപ്പിക്കുക, ബൂത്ത് തലത്തിൽ പ്രവർത്തനം ശക്തമാക്കുക, വിവിധ ജന വിഭാഗങ്ങളിലേക്ക് ഇറങ്ങി ചെല്ലുക തുടങ്ങിയ നിർദ്ദേശങ്ങൾ പ്രവർത്തകർക്ക് നൽകിക്കൊണ്ടാണ് നിതിൻ നബീൻ ഇക്കാര്യം പറഞ്ഞത്. കേരള, തമിഴ്നാട് തെരഞ്ഞെടുപ്പുകളിൽ എൻ ഡി എ സർക്കാരുകൾക്കായി ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദേശീയ വർക്കിങ് പ്രസിഡന്‍റായി ചുമതല ഏറ്റ ശേഷം ആദ്യമായി തമിഴ്നാട്, പുതുച്ചേരി സംസ്ഥാനങ്ങളിൽ സന്ദർശനം നടത്തവെയാണ് തെക്കേ ഇന്ത്യൻ പ്ലാൻ അദ്ദേഹം വിവരിച്ചത്. ഉടൻ തന്നെ കേരളത്തിലും എത്തുമെന്ന് നബീൻ വ്യക്തമാക്കി.

Post a Comment

Previous Post Next Post
Join Our Whats App Group