ഫൂട്ട് ഓൺ രാഹുൽ..! കോളജ് കവാടത്തിന്റെ തറയിൽ രാഹുലിന്റെ ചിത്രം ഒട്ടിച്ചശേഷം ചവിട്ടി നടന്ന് എസ്എഫ്ഐ വിദ്യാർഥനികളുടെ വേറിട്ട പ്രതിഷേധം
കണ്ണൂർ: പീഢനക്കേസ് പ്രതി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥിനികളുടെ വേറിട്ട പ്രതിഷേധം.
കണ്ണൂർ കൃഷ്ണമേനോൻ മെമ്മോറിയൽ ഗവ. വനിത കോളജ് എസ്എഫ്ഐ വനിതാ കോളജ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് വിദ്യാർഥിനികൾ ഫൂട്ട് ഓൺ രാഹുൽ എന്ന പ്രതിഷേധവുമായി രംഗത്തെത്തിയത്.
കോളജ് കവാടത്തിന് മുന്നിൽ തറയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഫോട്ടോ പതിച്ച പോസ്റ്ററിൽ ചവിട്ടി നടന്നാണ് വിദ്യാർഥിനികൾ പ്രതിഷേധം തീർത്തത്. എസ്എഫ്ഐ പ്രവർത്തകരായ നിരഞ്ജന, ആൻ മരിയ, ഫാത്തിമ, അനുശ്രീ, വിഷ്ണു പ്രിയ, അളക തുടങ്ങിയവർ നേതൃത്വം നൽകി
إرسال تعليق