Join News @ Iritty Whats App Group

താവിലക്കുറ്റി – ചെമ്പോറ റോഡ് കോൺക്രീറ്റ് ചെയ്തു ഗതാഗതയോഗ്യമാക്കി; ഇരുപത് വർഷത്തെ ജനങ്ങളുടെ സ്വപ്നം യാഥാർത്ഥ്യമായി

താവിലക്കുറ്റി – ചെമ്പോറ റോഡ് കോൺക്രീറ്റ് ചെയ്തു ഗതാഗതയോഗ്യമാക്കി; ഇരുപത് വർഷത്തെ ജനങ്ങളുടെ സ്വപ്നം യാഥാർത്ഥ്യമായി



ഇരിട്ടി : നഗരസഭ പുറപ്പാറ വാർഡിലെ താവിലക്കുറ്റി – ചെമ്പോറ റോഡ് കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കിയതിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ കെ. ശ്രീലത നിർവഹിച്ചു. രണ്ട് പതിറ്റാണ്ടിലധികമായി ചെമ്പോറ മേഖലയിലെ ജനങ്ങൾ കാത്തിരുന്ന ദീർഘകാല അഭിലാഷമാണ് ഇതോടെ യാഥാർത്ഥ്യമായത്.

പുറപ്പാറ, ചെമ്പോറ മേഖലകളെ ബന്ധിപ്പിക്കുന്ന ഈ റോഡ് വഴി മീത്തലെ പുന്നാട്, ശാസ്തപ്പൻകാവ് , ബദർ മസ്ജിദ് എന്നിവിടങ്ങളിലേക്കുള്ള ഏറ്റവും എളുപ്പവും സൗകര്യപ്രദവുമായ ഗതാഗത സൗകര്യമാണ് സാധ്യമായത്. വർഷങ്ങളായി നിയമപ്രശ്നങ്ങളും സാങ്കേതിക തടസ്സങ്ങളും മൂലം പ്രവർത്തി ആരംഭിക്കാനാകാതെ പോയ ഈ വഴിയിലൂടെ കാൽനട യാത്ര പോലും ദുസഹമായ അവസ്ഥയിലായിരുന്നു.
ഇരിട്ടി നഗരസഭയുടെ 2025–26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയും തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെയുമാണ് റോഡ് കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കിയത്.

ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് റോഡിനായി പരിശ്രമിച്ച വാർഡ് കൗൺസിലർ സമീർ പുന്നാടിന് ജനകീയ സ്വീകരണവും സംഘടിപ്പിച്ചു. പരിപാടിയിൽ കൗൺസിലർ സമീർ പുന്നാട് അധ്യക്ഷത വഹിച്ചു.
നിയുക്ത കൗൺസിലർമാരായ ഇ.കെ. ആരിഫ ടീച്ചർ, വി. രാധ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കൂടാതെ റോഡ് വികസന കമ്മിറ്റിയുടെയും വിവിധ രാഷ്ട്രീയ പാർട്ടികളുടെയും പ്രതിനിധികളായ സി.എ. ലത്തീഫ്, പി. പ്രദീപൻ, ഗംഗാധരൻ ,കെ.കെ ഹരീന്ദ്രൻ , കെ ഫായിസ് മാസ്റ്റർ , ഫവാസ് പുന്നാട് , പുരുഷോത്തമൻ മാസ്റ്റർ , ടി കെ റാഷിദ് ,
പ്രേമൻ ,
മാലാന്ദ്രറ മിനി , പ്രശാന്തൻ , കെ.കെ രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group