`നിശബ്ദ കാഴ്ചക്കാരാകാം' ; ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നതിൽ സൈനികർക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ്
ദില്ലി: സൈനികർക്കും ഓഫീസർമാർക്കും ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നതിൽ ഏർപ്പെടുത്തിയിരുന്ന കർശന നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി ഇന്ത്യൻ കരസേന. ഇനി മുതൽ സൈനികർക്ക് ഇൻസ്റ്റഗ്രാമിലെ പോസ്റ്റുകൾ കാണാനും നിരീക്ഷിക്കാനും അനുവാദമുണ്ടാകും. എന്നാൽ, ചിത്രങ്ങൾ പോസ്റ്റ് ചെയ്യാനോ കമന്റ് ചെയ്യാനോ ലൈക്ക് ചെയ്യാനോ പാടില്ല. അക്കൗണ്ട് ഉപയോഗിക്കാമെങ്കിലും നിശബ്ദ കാഴ്ചക്കാർ ആയി മാത്രമേ സൈനികർക്ക് തുടരാനാകൂ. പോസ്റ്റുകൾ ഇടാനോ സ്റ്റോറികൾ പങ്കുവെക്കാനോ പാടില്ല. ലൈക്ക് ചെയ്യാനോ കമന്റ് ചെയ്യാനോ അനുവാദമില്ല. എക്സ്, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലും സമാനമായ രീതിയിലുള്ള 'വ്യൂ ഒൺലി' സൗകര്യം സൈനികർക്ക് ലഭ്യമാണ്.
إرسال تعليق