ഫേസ്ബുക്കിൽ പ്രീ പോൾ സർവേ ഫലം പോസ്റ്റ് ചെയ്തു; പെരുമാറ്റച്ചട്ടലംഘനത്തിന് ആർ. ശ്രീലേഖയ്ക്കെതിരേ പരാതി
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം നടത്തി ബിജെപി സ്ഥാനാർഥി ആർ. ശ്രീലേഖ ഐപിഎസ്. പ്രീ പോൾ സർവേ ഫലമാണ് ഫേസ്ബുക്കിലൂടെ ശ്രീലേഖ പോസ്റ്റ് ചെയ്തത്.
മറ്റ് സ്ഥാനാർഥികളുടെ പരാതിയെത്തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ സൈബർ പോലീസിന്റെ സഹായത്തോടെ പോസ്റ്റ് നീക്കം ചെയ്തു. തെരഞ്ഞെടുപ്പ് നടക്കുന്ന വേളയിൽ പ്രീ പോൾ ഫലം പുറത്തുവിടുന്നത് ചട്ടലംഘനമാണ്. ഇന്നു രാവിലെയാണ് ശ്രീലേഖ ഫേസ്ബുക്കിൽ പ്രീ പോൾ സർവേ ഫലം പോസ്റ്റ് ചെയ്തത്.
തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിച്ചതിനെത്തുടർന്ന് ശ്രീലേഖയും പോസ്റ്റ് ഡിലീറ്റ് ചെയ്തു. അതേ സമയം ശ്രീലേഖയുടെ പോസ്റ്റ് ധാരാളം പേർ ഷെയർ ചെയ്തിരുന്നു.
إرسال تعليق